ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വ്വകലാശാലയിലെ ദളിത് ഗവേഷക വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിക്കുന്നവരെ നായകളെന്നു വിശേഷിപ്പിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കമ്മ്യൂണിസ്റ്റുകാരുടെയും അവരുടെ വാലാട്ടി പട്ടികളുടെയും ഏറ്റവും പുതിയ നാടകമാണ് യൂണിവേഴ്‌സിറ്റിയില്‍ നടക്കുന്നതെന്ന് സുബ്രഹ്മണ്യന്‍ ട്വിറ്ററിലൂടെ പറഞ്ഞു.
ഇന്നലെ ലഖ്‌നൗ അംബേദ്കര്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. മോദി ഗോ ബാക്ക്, മോദി മൂര്‍ദാബാദ് എന്നീ മുദ്രാവാക്യങ്ങളുമായാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമന്ത്രിയെ വരവേറ്റത്. അതിന് പിന്നാലെയാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിവാദപരമായ പ്രതികരണം


