സ്വാമി പരിപൂര്‍ണാനന്ദക്ക് ഹൈദരാബാദില്‍ പ്രവേശിക്കാന്‍ ആറ് മാസത്തെ വിലക്ക്

swami-paripoornananda

ഹൈദരാബാദ് : സന്യാസി സ്വാമി പരിപൂര്‍ണാനന്ദക്ക് ഹൈദരാബാദില്‍ പ്രവേശിക്കാന്‍ ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി തെലങ്കാന പൊലീസ്. മറ്റ് മതവിഭാഗങ്ങള്‍ക്കെതിരെ അപകീര്‍ത്തികരവും പ്രകോപനപരവുമായ പ്രസംഗങ്ങള്‍ നടത്തിയതിനാണ് നടപടി.

പൊലീസിന്റെ നടപടിക്കെതിരെ ബി.ജെ.പി നേതാവായ പി. മുരളീധര്‍ റാവു രംഗത്തെത്തി. തെലങ്കാന സര്‍ക്കാരിന്റെ ഉത്തരവ് ഹിന്ദുക്കളെ അപമാനിക്കുന്നതിന് തുല്യമാണെന്നും സംസ്ഥാനത്തെ സാമൂഹ്യഐക്യം തകര്‍ക്കാന്‍ ഇടയാക്കുമെന്നും മുരളീധര്‍ റാവു ആരോപിച്ചു.

സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാനുള്ള വകുപ്പ് പ്രകാരമാണ് കേസെടുത്തത്. 2007ല്‍ രാഷ്ട്രീയ ഹിന്ദു സേന രൂപീകരിച്ച സ്വാമി പരിപൂര്‍ണാനന്ദക്കെതിരെ ഇതിന് മുന്‍പും പ്രകോപനപരമായ പരാമര്‍ശങ്ങളുടെ പേരില്‍ പരാതി ഉയര്‍ന്നിരുന്നു.

Top