തന്റെ രാജ്യത്തേക്ക് വിസ അനുവദിച്ച് സ്വാമി നിത്യാനന്ദ

ബംഗളൂരു: തന്റെ രാജ്യമായ കൈലാസ രാജ്യത്തിലേക്ക് ഒരുലക്ഷം പേർക്ക് വിസ നൽകുമെന്ന് സ്വാമി നിത്യാനന്ദ. ഓസ്ട്രേലിയയിൽനിന്ന് കൈലാസ രാജ്യത്തേക്ക് വിമാനസർവീസ് വാഗ്ദാനം ചെയ്ത നിത്യാനന്ദ സന്ദർശകരെ മൂന്നുദിവസത്തിൽ കൂടുതൽ രാജ്യത്ത് തങ്ങാൻ അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറിലായിരുന്നു നിത്യാനന്ദ കൈലാസ എന്ന പേരിലുള്ള വെബ്സൈറ്റുവഴി പ്രത്യേക രാജ്യം പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ ജനിച്ചുവളർന്ന രാജശേഖരനാണ് പിന്നീട് നിത്യാനന്ദയായത്.

Top