പെണ്‍മക്കളെ കാണാനില്ല, അനുയായികള്‍ രംഗത്ത്; വിവാദ ആള്‍ ദൈവത്തിനെതിരെ കേസ്

ചെന്നൈ: തന്റെ രണ്ട് പെണ്‍മക്കളെയും ആശ്രമത്തില്‍ തടവിലാക്കി നിത്യാനന്ദ അതിഭീകരമായി ഉപദ്രവിക്കുന്നുവെന്ന പരാതിയുമായി അനുയായി ജനാര്‍ദ്ദന ശര്‍മ.

തന്റെ രണ്ടു പെണ്‍മക്കളെ നിത്യാനന്ദ തടവില്‍ വച്ചിരിക്കുന്നതായും അവരെ ഉപദ്രവിക്കുന്നതായും കേസില്‍ പറയുന്നു. ഇവര്‍ക്കെതിരെ പോക്‌സോ കേസ് ആരോപിച്ചാണ് ഇയാളുടെ പരാതി.

2013ല്‍ ജനാര്‍ദ്ദന ശര്‍മയ്ക്കു ഹൃദയ സംബന്ധമായ അസുഖങ്ങള്‍ പിടിപെട്ടിരുന്നു. ആശുപത്രിയിലെ ചികില്‍സ കൊണ്ട് ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്നു ഡോക്ടര്‍മാര്‍ പറയുകയായിരുന്നു.

ഇതോടെ അദ്ദേഹത്തിന്റെ ഭാര്യ നിത്യാനന്ദയുടെ ആശ്രമത്തിലെത്തുകയും ഭര്‍ത്താവിന്റെ ജീവന്‍ എങ്ങനെയും രക്ഷിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. അതിനു ശേഷം ശര്‍മ്മയുടെ രോഖം ഭേദമായി എന്നാണ് പറയുന്നത്. ഇതോടെ നിത്യാനന്ദയിലുള്ള വിശ്വാസം കുടുംബത്തിന് ഇരട്ടിച്ചു. തന്റെ നാലുമക്കളെയും കൂട്ടി ഇയാള്‍ ആശ്രമത്തിലെത്തി നിത്യാനന്ദയുടെ കൂടെ ആശ്രമത്തില്‍ കഴിയുകയായിരുന്നു.

ശര്‍മയുടെ രണ്ടുപെണ്‍കുട്ടികള്‍ പിന്നിട് നിത്യാനന്ദ ആശ്രമത്തില്‍ പ്രധാന ഭാഗമായി. ആത്മീയ വിഷയങ്ങളിലും സാമൂഹിക പ്രശ്‌നങ്ങളിലും ഈ രണ്ടുപെണ്‍കുട്ടികളും സജീവമായി. ആശ്രമത്തില്‍ നിന്നും പുറത്തുവരുന്ന വിഡിയോകളില്‍ ഇവരുടെ നിലപാടുകളാകും ഉണ്ടാവുക. ഇതിനൊപ്പം മൂന്നാം കണ്ണ് എന്ന വരം ലഭിച്ചെന്നും ഈ പെണ്‍കുട്ടികള്‍ വീഡിയോയിലൂടെ അവകാശപ്പെട്ടു.

ഇതിനു പിന്നാലെ എക്‌റേയോ സ്‌കാനിങ്ങോ എടുക്കാതെ ശരീരത്തിനുള്ളിലെ പ്രശ്‌നങ്ങള്‍ പറഞ്ഞുകൊടുക്കാമെന്ന അവകാശവാദവും ഈ പെണ്‍കുട്ടികള്‍ ഉന്നയിച്ചു. ഫോട്ടോ അയച്ചുകൊടുത്താല്‍ അതുനോക്കി ആ മനുഷ്യന് ആരോഗ്യപരമായി എന്തെല്ലാം രോഗങ്ങളുണ്ടെന്ന് ഈ പെണ്‍കുട്ടികള്‍ ഫെയ്‌സ്ബുക്ക് ലൈവില്‍ കൂടി പറഞ്ഞുകൊടുക്കും.

ഈ വീഡിയോകള്‍ വലിയ ചര്‍ച്ചയും വിവാദവുമായിരുന്നു. അപ്പോഴെല്ലാം മക്കളെ പിന്തുണച്ചും നിത്യാനന്ദയെ പുകഴ്ത്തിയുമാണ് ശര്‍മ രംഗത്തു വന്നിരുന്നത്. എന്നാല്‍ നിത്യാനന്ദ തന്റെ മക്കളോട് അപമര്യാദയായി പെരുമാറുന്നുണ്ടെന്നും അവര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും ശര്‍മ ആരോപിച്ചു. ആശ്രമത്തിന് പുറത്തെത്തിയ ശേഷമായിരുന്നു ഇതെല്ലാം.

തന്റെ മക്കളെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നെന്നും ശര്‍മ ആരോപിച്ചു. ഒപ്പം പീഡനം അടക്കമുള്ള അതീവഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു. ഈ കേസ് വലിയ വിവാദമായതിനെ തുടര്‍ന്നാണ് നിത്യാനന്ദയ്ക്ക് ഒളിവില്‍ പോകേണ്ടി വന്നത്. എന്നാല്‍ തങ്ങളെ ആരും ഒളിവില്‍ പാര്‍പ്പിച്ചിട്ടില്ലെന്ന് പെണ്‍കുട്ടികള്‍ പറയുന്ന പുറത്ത് വന്നിരുന്നു. എന്നാല്‍ മക്കളെ ഭീഷണിപ്പെടുത്തിയാണ് നിത്യാനന്ദ ഇതെല്ലാം പറയിപ്പിച്ചത് എന്നാണ് ശര്‍മ്മ പറയുന്നത്.

Top