ജാര്‍ഖണ്ഡില്‍ സ്വാമി അഗ്നിവേഷിനെ ബി ജെ പി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

Swami-Agnivesh

ജാര്‍ഖണ്ഡ് : സാമൂഹ്യ പ്രവര്‍ത്തകനായ സ്വാമി അഗ്നിവേഷിനെ ബി ജെ പി യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ജാര്‍ഖണ്ഡിലെ പക്കൂറില്‍ ഒരു പൊതു പരിപാടിക്കിടെയായിരുന്നു സംഭവം.സ്വാമിക്കെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച ശേഷം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയുമായിരുന്നു.

ഇത് ആദ്യമായല്ല സ്വാമിക്ക് പരസ്യമായി മര്‍ദ്ദനം ഏറ്റു വാങ്ങേണ്ടി വന്നിട്ടുളളത്. 2011 ല്‍ അമര്‍നാഥ് യാത്രയെ കുറിച്ച് സംസാരിച്ചതിനും അദ്ദേഹത്തിന് ഇത്തരമൊരു അനുഭവം ഉണ്ടായിട്ടുണ്ട്.

Top