സ്വദേശ് താരം ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; രണ്ടു പേര്‍ മരിച്ചു

സ്വദേശ് എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിലൂടെ പ്രശസ്തയായ നടി ഗായത്രി ജോഷിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. ഇറ്റലിയിലെ സാഡീനിയയില്‍ അവധി ആഘോഷിക്കവെ ടൂറിനിടയിലാണ് സംഭവം. ഗായത്രിയും ഭര്‍ത്താവ് വികാസ് ഒബ്റോയിയും മാനേജരുമാണ് കാറിലുണ്ടായിരുന്നത്്. മൂവരും സുരക്ഷിതരാണെന്നാണ് വിവരം.

ഗായത്രിയുടെ ലംബോര്‍ഗിനി ഒരു ഫെരാരിയില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് അത് ക്രാംപര്‍ വാനിലിടിക്കുകയും മറ്റൊരു കാര്‍ തലകീഴായി മറിയുകയും ചെയ്തു. ഫെരാരിയ്ക്ക് തീപിടിച്ചുവെന്നാണ് വിവരം. സ്വിറ്റ്സര്‍ലാന്റില്‍ നിന്നുള്ള മെലിസ ക്രൗട്ട്ലി, മാര്‍കസ് ക്രൗട്ട്ലി ദമ്പതികളാണ് മരിച്ചത്.

Top