രണ്ട് ദിവസം കൊണ്ട് പൂർണമായും വിറ്റഴിച്ച് സുസുക്കി ഹയാബൂസ 2021

വിപണിയിൽ അവതരിപ്പിച്ച് വെറും രണ്ട് ദിവസം കൊണ്ട് പുതുതലമുറ 2021 ഹയാബൂസ പൂർണമായും വിറ്റഴിച്ച് സുസുക്കി മോട്ടോർസൈക്കിൾസ് ഇന്ത്യ. 2021 ഏപ്രിൽ 26-നാണ് 16.21 ലക്ഷം രൂപ വിലയോടെ ബൈക്ക് വിൽപ്പനയ്ക്ക് എത്തിയത്.

രണ്ടാം ബാച്ച് വന്നുകഴിഞ്ഞാൽ ബുക്കിംഗ് പുനരാരംഭിക്കുമെന്നും ബ്രാൻഡ് ഉറപ്പു നൽകിയിട്ടുണ്ട്. പുതിയ ഹയാബൂസയുടെ അടുത്ത ബാച്ച് ഈ വർഷം രണ്ടാം പകുതിയോടെ രാജ്യത്ത് എത്തുമെന്നാണ് റിപ്പോർട്ട്.

ബൈക്ക് ഇതിനോടകം ബുക്ക് ചെയ്‌ത 101 ഉപഭോക്താക്കൾക്കും കോംപ്ലിമെന്ററിയായി റിയർ സീറ്റ് കൗൾ വാഗ്ദാനം ചെയ്യുമെന്നും സുസുക്കി പറഞ്ഞു. 13 വർഷത്തിനിടെ ഹയാബൂസക്ക് ലഭിക്കുന്ന ആദ്യത്തെ സമഗ്രമായ പരിഷ്ക്കരണമാണിത്.

Top