സുസുക്കിയുടെ ജിക്സര്‍, ജിക്സര്‍ എസ്.എഫിന്റെ ബി.എസ്. സിക്സ് പതിപ്പുകള്‍ വിപണിയില്‍

ചീറിപ്പായാന്‍ സുസുക്കിയുടെ ജിക്സര്‍, ജിക്സര്‍ എസ്.എഫ്. എന്നിവയുടെ ബി.എസ്. സിക്സ് പതിപ്പുകള്‍ വിപണിയില്‍. ഓട്ടോ എക്സ്പോയില്‍ കമ്പനി ഈ വാഹനത്തെ അവതരിപ്പിച്ചിരുന്നു.

155 സി.സി., ഫോര്‍ സ്ട്രോക്ക്, സിംഗിള്‍ സിലിന്‍ഡര്‍ ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എയര്‍കൂള്‍ഡ് എസ്.ഒ.എച്ച്.സി. എന്‍ജിന്‍ സാങ്കേതികവിദ്യയുമായാണ് പുതിയ പതിപ്പ് എത്തിയത്.

ഇരട്ട ഗ്രാബ് ഹാന്‍ഡിലുകള്‍, എല്‍.ഇ.ഡി. ടെയില്‍ ലാമ്പ്, ഉയര്‍ന്ന ഹാന്‍ഡില്‍ബാര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയും ജിക്സറുകളിലുണ്ടാകുന്നതായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. മികച്ച പെര്‍ഫോമന്‍സ്, ഉയര്‍ന്ന ഇന്ധനക്ഷമത, സുഖപ്രദമായ യാത്ര എന്നിവയാണ് പുതിയ ജിക്സര്‍ ശ്രേണിക്കെന്നാണ് കമ്പനിയുടെ അവകാശവാദം.

ജിക്സറിന്റെ പുതിയ പതിപ്പിന് 1.12 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. ഇത് നിലവിലെ മോഡലിനെക്കാള്‍ 12,000 രൂപ കൂടുതലാണ്. ജിക്സര്‍ എസ്.എഫിന് 1.22 ലക്ഷവുമാണ് വില.

Top