മാക്സിസ്‌കൂട്ടര്‍ മോഡലായ ബര്‍ഗ്മാന്‍ സ്ട്രീറ്റ് ബിഎസ് 6മായി എത്തുന്നു

സുസുക്കിയുടെ മാക്സിസ്‌കൂട്ടര്‍ മോഡലായ ബര്‍ഗ്മാന്‍ സ്ട്രീറ്റിന്റെ ബിഎസ് 6 പാലിക്കുന്ന പതിപ്പിനെ വിപണിയില്‍ പ്രദര്‍ശിപ്പിച്ചു. ബിഎസ് 4 മോഡലിനേക്കാള്‍ 6,900 രൂപ കൂടുതലാണ് ബിഎസ് 6 പതിപ്പിന്റെ വില വരുന്നതെന്നാണ് റിപ്പോര്‍ട്ട്.

വലിപ്പം കൂടിയ വിന്‍ഡ്സ്‌ക്രീന്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന വീതിയേറിയ ഏപ്രോണ്‍, വലിപ്പമേറിയ സെറ്റ് എന്നിങ്ങനെ ബര്‍ഗ്മാന്‍ സ്ട്രീറ്റ് മോഡലിന്റെ പ്രത്യേകതയാണ്.

ബിഎസ് 6 എന്‍ജിനൊപ്പം കാര്‍ബുറേറ്ററിന് പകരം ഫ്യുവല്‍ ഇന്‍ജെക്ഷന്‍ സാങ്കേതിക വിദ്യ കൂട്ടിച്ചേര്‍ത്താണ് ബര്‍ഗ്മാന്‍ സ്ട്രീറ്റിലെ 125 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ സുസുക്കി പരിഷ്‌കരിച്ചിരിക്കുന്നത്. 24 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ ഇപ്പോള്‍ 6,750 ആര്‍പിഎമ്മില്‍ 8.7 എച്ച്പി കരുത്ത് പകരുന്നതാണ്. 5,000 ആര്‍പിഎമ്മില്‍ 10.2 എന്‍എം ടോര്‍ക്കും ഏകുന്നതായിരിക്കും.

Top