അത്യുഗ്രന്‍ ഫീച്ചറുകളിലും രൂപമാറ്റത്തിലും പുതിയ വിറ്റാരയെ സുസുക്കി അവതരിപ്പിച്ചു

ത്യുഗ്രന്‍ ഫീച്ചറുകളും രൂപമാറ്റങ്ങളും ഒരുങ്ങുന്ന 2019 വിറ്റാര ഫെയ്സ്ലിഫ്റ്റിനെ സുസുക്കി പുറത്തിറക്കി. ഈ വര്‍ഷാവസാനം യൂറോപ്യന്‍ വിപണിയില്‍ പുതിയ വിറ്റാര ആദ്യം വില്‍പനയ്ക്കെത്തും. പുതിയ ഗ്രില്ലും ഹെഡ്ലാമ്പ് ഘടനയുമാണ് വിറ്റാര ഫെയ്സ്ലിഫ്റ്റിന്റെ ഡിസൈനില്‍ എടുത്തു പറയേണ്ട വിശേഷം. എസ്യുവിയുടെ ടെയില്‍ലാമ്പുകളും കമ്പനി പരിഷ്‌കരിച്ചു. ഒമ്പതു മുതല്‍ 15 ലക്ഷം രൂപ വരെ മോഡലിന് വില പ്രതീക്ഷിക്കാം.

മെറ്റാലിക് ടര്‍ഖോയിസ് നിറശൈലിയാണ് പുതിയ വിറ്റാരയില്‍ ഒരുക്കിയിരിക്കുന്നത്. 4.2 മീറ്ററാണ് എസ്യുവിയുടെ നീളം. ക്രോം ഗ്രില്ല്, പുതിയ ഫോഗ്ലാമ്പുകള്‍, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഇരുണ്ട പിന്‍ വിന്‍ഡ്ഷീല്‍ഡ് എന്നിവയെല്ലാം മോഡലിന്റെ വിശേഷങ്ങളില്‍പ്പെടും. വീല്‍ ആര്‍ച്ചുകള്‍ക്ക് അടിവരയിടുന്ന കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും പുതിയ 15 ഇഞ്ച് അലോയ് വീലുകളുമാണ് പ്രധാന സവിശേഷതകള്‍. ഇരട്ട സെന്‍സര്‍ ബ്രേക്ക് പിന്തുണ, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാര്‍ണിംഗ് – പ്രിവന്‍ഷന്‍, ട്രാഫിക് സൈന്‍ റെക്കഗ്‌നീഷന്‍, ബ്ലൈന്‍ഡ് സ്പോട് മോണിട്ടര്‍, റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ട് എന്നിവയാണ് സുരക്ഷഫീച്ചറുകള്‍.

വിറ്റാരയിലുള്ള 1.6 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് 118 bhp കരുത്തും 156 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ 138 bhp കരുത്തും 220 Nm torque -മാണ് അവകാശപ്പെടുന്നത്. 118 bhp കരുത്തും 320 Nm torque ഉം പരമാവധിയേകാന്‍ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനും കഴിയും. വകഭേദങ്ങളില്‍ മുഴുവന്‍ അഞ്ചു സ്പീഡ്, ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകള്‍ ലഭ്യമാണ്.

Top