സുസുകി വിസ്‌ട്രോം 650 ഇന്ത്യന്‍ വിപണിയില്‍; ബുക്കിംങ്ങ് ആരംഭിച്ചു

ന്യൂഡല്‍ഹി : അഡ്വഞ്ചര്‍ ടൂററായ സുസുകി വിസ്‌ട്രോം 650 ഇന്ത്യന്‍ വിപണിയിലെത്തുന്നു. 7.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. സുസുക്കി ഡീലര്‍മാര്‍ ബുക്കിംങ്ങ് സ്വീകരിച്ചു തുടങ്ങി. 5,0000 രൂപയാണ് ബുക്കിംങ്ങ് തുകയായി ഈടാക്കുന്നത്.

ആഗോളതലത്തില്‍ സുസുകി വിസ്‌ട്രോം 650 രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. സ്റ്റാന്‍ഡേഡ്, എക്‌സ്ടി എന്നിവയാണവ. അലുമിനിയം അലോയ് വീലുകളും ബ്രിഡ്ജ്‌സ്റ്റോണ്‍ ബാറ്റില്‍ വിംഗ് ടയറുകളുമാണ് സ്റ്റാന്‍ഡേഡ് വേര്‍ഷനില്‍ നല്‍കിയിരിക്കുന്നത്. സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ വയര്‍ സ്‌പോക്കുകള്‍ സഹിതം അലുമിനിയം വീലുകളും, ബ്രിഡ്ജ്‌സ്റ്റോണ്‍ ബാറ്റ്‌ലാക്‌സ് അഡ്വഞ്ചര്‍ ട്യൂബ്ലെസ് ടയറുകളും എക്‌സ്ടി വേര്‍ഷനില്‍ കാണാവുന്നതാണ്.

0

എക്‌സ്ടി വേരിയന്റിലെ ഫ്രണ്ട് ഹെഡര്‍ പൈപ്പിനും എന്‍ജിന്‍ കേസുകള്‍ക്കും പ്ലാസ്റ്റിക് ആവരണം നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ സ്റ്റാന്‍ഡേഡ് വേരിയന്റ് മാത്രമായിരിക്കും സുസുകി അവതരിപ്പിക്കുന്നത്. ബ്ലാക്ക് & യെല്ലോ, ബ്ലാക്ക് & വൈറ്റ് എന്നി രണ്ട് ഡുവല്‍ ടോണ്‍ നിറങ്ങളില്‍ ലഭ്യമാണ്.

19 ഇഞ്ച് മുന്‍ ചക്രത്തിലും 17 ഇഞ്ച് പിന്‍ ചക്രത്തിലുമാണ് സുസുകി വിസ്‌ട്രോം 650 വരുന്നത്. സ്റ്റാന്‍ഡേഡായി ഡുവല്‍ ചാനല്‍ എബിഎസ് നല്‍കും.
എന്നാല്‍ എബിഎസ് സ്വിച്ച് ഓഫ് ചെയ്യാന്‍ കഴിയില്ല. 2 ലെവല്‍ ട്രാക്ഷന്‍ കൺട്രോൾ സിസ്റ്റമാണ് മറ്റൊരു ഫീച്ചര്‍. ഇത് സ്വിച്ച് ഓഫ് ചെയ്യാന്‍ സാധിക്കും.

8

കാവസാക്കി വേഴ്‌സിസ് 650 മോട്ടോര്‍സൈക്കിളാണ് (എക്‌സ് ഷോറൂം വില 6.6 ലക്ഷം രൂപ) ഏറ്റവുമടുത്ത എതിരാളി. ഇന്ത്യയില്‍ അസംബ്ലി ചെയ്യുന്ന മൂന്നാമത്തെ വലിയ സുസുകി ബൈക്കായിരിക്കും വിസ്‌ട്രോം 650. സുസുകി ഹയാബുസ, സുസുകി ജിഎസ്എക്‌സ്എസ്750 എന്നിവയാണ് ആദ്യ രണ്ട് മോട്ടോര്‍സൈക്കിളുകള്‍.

Top