സുസുക്കി വിസ്‌ട്രോം 650 XT ഇന്ത്യന്‍ വിപണിയില്‍ ; വില 7.46 ലക്ഷം രൂപ

സുസുക്കി വിസ്‌ട്രോം 650 XT ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. 7.46 ലക്ഷം രൂപയാണ് വില വരുന്നത്. മോഡലിന്റെ ബുക്കിംഗ് ഒരുമാസം മുമ്പെ കമ്പനി തുടങ്ങിയിരുന്നു. ബുക്കിംഗ് തുക 50,000 രൂപ. രാജ്യാന്തര നിരയില്‍ വിസ്‌ട്രോം 650 യ്ക്ക് രണ്ടു വകഭേദങ്ങളുണ്ട്. എന്നാല്‍ ഓഫ്‌റോഡ് മികവുകൂടിയ XT പതിപ്പിനെ മാത്രമാണ് സുസുക്കി ഇന്ത്യയില്‍ കൊണ്ടുവന്നിരിക്കുന്നത്.

വിസ്‌ട്രോം 650 XT യിലുള്ള 645 സിസി വിട്വിന്‍ എഞ്ചിന് 70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ദീര്‍ഘദൂര യാത്രകള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ആറു സ്പീഡ് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഒരുങ്ങുന്നത്. മേല്‍ത്തരം വയര്‍ സ്‌പോക്ക് റിമ്മുകളില്‍ ബ്രിഡ്ജ്‌സ്‌റ്റോണ്‍ ബാറ്റ്‌ലാക്‌സ് അഡ്വഞ്ചചര്‍ A40 ട്യൂബ്‌ലെസ് ടയറുകളാണ് ഇടംപിടിക്കുന്നതും.

310 mm ഇരട്ട ഡിസ്‌ക് മുന്‍ ടയറിലും 260 mm ഡിസ്‌ക് പിന്‍ ടയറിലും ബ്രേക്കിംഗ് നിയന്ത്രിക്കും. എബിഎസ് സുരക്ഷയും ബൈക്കിലുണ്ട്. മൂന്നുവിധത്തില്‍ ഉയരം ക്രമീകരിക്കാവുന്ന വിന്‍ഡ്‌സ്‌ക്രീന്‍, എളുപ്പം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ട് സംവിധാനം, ഡിജിറ്റല്‍ അനലോഗ് ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്നുതലമുള്ള ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും സുസുക്കി വിസ്‌ട്രോം 650 XT യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top