വാഹനപ്രേമികൾക്ക് ആവേശമായി പുതിയ സ്വിഫ്റ്റ് മോഡിഫിക്കേഷന്‍ ഒരുങ്ങി

ന്ത്യ പോലെ തന്നെ രാജ്യാന്തര വിപണികളിൽ മികച്ച പ്രചാരമുള്ള വാഹനമാണ് സ്വിഫ്റ്റ്.

ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ വെച്ച് സുസൂക്കി കാഴ്ചവെച്ച പുത്തന്‍ സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ചൂടാറും മുമ്പെ മോഡിഫിക്കേഷന്‍ പതിപ്പ് എത്തി കഴിഞ്ഞു.

‘ഒന്ന് അടിച്ച് പരത്തിയ’ സ്വിഫ്റ്റ് സ്‌പോര്‍ടിനെയാണ് എക്‌സ്-ടോമി ഡിസൈന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.

താഴ്ത്തിയ സസ്‌പെന്‍ഷനും വൈഡ് ബോഡിക്കിറ്റുമാണ് സ്വിഫ്റ്റ് സ്‌പോര്‍ട് മോഡിഫിക്കേഷന്‍ സങ്കല്‍പങ്ങളുടെ അടിത്തറ.

x28-1506607098-new-suzuki-swift-sport-revealed.jpg.pagespeed.ic.DOTPY45f56

സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഗ്രില്ലിന് കസ്റ്റം വര്‍ക്കുകള്‍ ലഭിച്ചിട്ടില്ല എന്നതും ശ്രദ്ധേയം.

ഫ്രണ്ട് ലിപ് സ്‌പോയിലറും, ഗ്രില്ലിന് മുകളില്‍ ഒരുങ്ങിയിട്ടുള്ള ചെറിയ എയര്‍ ഇന്‍ടെയ്ക്കുകളും സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഡിസൈന്‍ വിശേഷങ്ങളാണ്.

എന്നാൽ ഘടകങ്ങളില്‍ എക്‌സ്-ടോമി ഡിസൈന്‍ കൈകടത്തിയിട്ടില്ല.

സൈഡ് സ്‌കേര്‍ട്ടുകള്‍, സില്‍വര്‍-ഗോള്‍ഡ് മള്‍ട്ടി-സ്‌പോക്ക് ഡീപ് ഡിഷ് അലോയ് വീലുകള്‍, ലോ പ്രൊഫൈല്‍ ടയറുകള്‍, സ്‌പോര്‍ടി ബ്ലാക് ഡീക്കലുകള്‍ എന്നിങ്ങനെ നീളുന്നതാണ് എക്‌സ്-ടോമി ഡിസൈന്‍ രൂപകല്‍പന ചെയ്ത സുസൂക്കി സ്വിഫ്റ്റ് മോഡിഫിക്കേഷന്‍ വിശേഷങ്ങൾ.

Top