suzuki special edition bike launches

സുസുക്കി മോട്ടോര്‍സൈക്കിള്‍ ജിക്‌സറിന്റെ രണ്ട് സ്‌പെഷ്യല്‍ എഡിഷനുകളെ അവതരിപ്പിച്ചു. ജിഎസ്എക്‌സ്എസ്1000, ജിഎസ്എക്‌സ്എസ്1000എഫ് എന്നീ മോഡലുകളുടെ പ്രത്യേക പതിപ്പുകളെയാണ് വിപണിയിലെത്തിച്ചിട്ടുള്ളത്.

ജിഎസ്എക്‌സ്എസ്1000 മോഡലിന്റെ രണ്ട് പതിപ്പുകളേയും ജിഎസ്എക്‌സ്എസ്1000എഫ് മോഡലിന്റെ ഒരു പതിപ്പുമാണ് ഇറങ്ങിയിട്ടുള്ളത്. ഈ മൂന്ന് പതിപ്പുകളും ആഗസ്ത് ആദ്യവാരത്തോടുകൂടി എല്ലാ സുസുക്കി ഡീലര്‍ഷിപ്പുകള്‍ മുഖേനയും ലഭ്യമായിരിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.

കാര്‍ബണ്‍ എഡിഷന്‍ ബ്ലൂ, കാര്‍ബണ്‍ എഡിഷന്‍ റെഡ് എന്നിങ്ങനെയാണ് ജിഎസ്എക്‌സ് 1000 മോഡലുകളെ ഇറക്കിയിരിക്കുന്നത്.ഇതില്‍ ജിഎസ്എക്‌സ്എസ്1000എഫ് മോഡലിനെ ടൂറര്‍ വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ക്ലച്ച് കവര്‍, ഓള്‍ട്ടനേറ്റര്‍ കവര്‍, ക്രാങ്ക്‌കേസ് കവര്‍, കാര്‍ബണ്‍ ഫൈബറുകൊണ്ടുള്ള റിയര്‍ ഹഗ്ഗര്‍ എന്നീ ഫീച്ചറുകളാണ് കാര്‍ബണ്‍ എഡിഷനുകളില്‍ നല്‍കിയിട്ടുള്ളത്.

ഉയരം കൂടിയ വിന്റ് സ്‌ക്രീന്‍, സില്‍വര്‍ ഗ്രാഫിക് കിറ്റ്, 15ലിറ്റര്‍ ടാങ്ക് ബാഗ്, 12 ലിറ്റര്‍ ടെയില്‍ ബാഗ്, ഹീറ്റഡ് ഗ്രിപ്പ് എന്നീ പ്രത്യേക ഫീച്ചറുകള്‍ നല്‍കിയാണ് ടൂറര്‍ എഡിഷന്‍ അവതരിച്ചിട്ടുള്ളത്.

എന്നാല്‍ ഈ മൂന്ന് പ്രത്യേക എഡിഷനുകളും യൂറോപ്യന്‍ വിപണിയെ ലക്ഷ്യവച്ചാണ് കമ്പനി ഇറക്കിയിട്ടുള്ളത്. സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യയില്‍ ഈ മൂന്ന് സ്‌പെഷ്യല്‍ എഡിഷനുകളെയും എത്തിക്കുമോ എന്നത് തികച്ചും അവ്യക്തമാണ്.

Top