സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയുടെ 2018 സീരീസ് ജിക്‌സര്‍ SF, SP പുറത്തിറങ്ങി

jixxer

ന്യൂഡല്‍ഹി: സുസൂക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യയുടെ 2018 സീരീസ് ജിക്‌സര്‍ SF,SP പുറത്തിറങ്ങി. 87,250 രൂപ മുതല്‍ 1,00,630 വരെയാണ് വില. 155cc അള്‍ട്രാ-ലൈറ്റ് എന്‍ജിന്‍, എക്കോ പെര്‍ഫോര്‍മന്‍സ് ടെക്‌നോളജി എന്നിവയാണ് പുതിയ സുസൂക്കി ജികസറിന്റെ പ്രത്യേകതകള്‍. ഗോള്‍ഡ്, കറുപ്പ് എന്നീ രണ്ടു നിറങ്ങളിലാണ് ജിക്‌സര്‍ വകഭേദങ്ങള്‍ ഇറങ്ങുക.

കമ്പനിയുടെ നിരന്തര പരിശ്രമങ്ങളുടെ ഫലമാണ് പുതിയ ജിക്‌സര്‍ SF,SP എന്ന് സുസൂക്കി മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് സജീവ് രാജശേഖരന്‍ പറഞ്ഞു.

Top