സുസുകി മോട്ടോര്‍സും ടൊയോട്ട മോട്ടോര്‍സും ആഗോളാടിസ്ഥാനത്തില്‍ കൈകോര്‍ക്കുന്നു

ഗോളാടിസ്ഥാനത്തില്‍ കൈകോര്‍ക്കാനൊരുങ്ങി സുസുകി മോട്ടോര്‍ കോര്‍പറേഷനും ടൊയോട്ട മോട്ടോര്‍ കോര്‍പറേഷനും രംഗത്ത്. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ വിപണനം സാധ്യമാക്കുന്നതിനോടൊപ്പം യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വിപണികളിലേക്കും വ്യാപിപ്പിക്കുകയാണ് പുതിയ പദ്ധതി.

ഇരു കമ്പിനികളും ഒന്നിക്കുന്നതോടെ ടൊയോട്ട സുസുകിക്ക് ഇന്ത്യയില്‍ ഉപയോഗിക്കാന്‍ ഹൈബ്രിഡ് ഇലക്ട്രിക് വാഹന സാങ്കേതിക വിദ്യകള്‍ നല്‍കും.2022 മുതല്‍ ബ്രെസയുടെ ടൊയോട്ട പതിപ്പ് ടൊയോട്ട ഇന്ത്യയില്‍ നിര്‍മ്മിക്കാനാണ് തീരുമാനം.ഇന്ത്യയില്‍ ബലെനോ, സിയാസ്, എര്‍ട്ടിഗ, ബ്രെസ എന്നീ മോഡലുകള്‍ ടൊയോട്ടയ്ക്കു വേണ്ടി മാരുതി സുസുക്കിയും നിര്‍മ്മിച്ച് നല്‍കും.

Top