ഹോണ്ടയുടെ പുത്തന്‍ പതിപ്പ് ഈ വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹോണ്ടയുടെ ഇലക്ട്രിക് പതിപ്പ് ഈ വര്‍ഷം ഇന്ത്യന്‍ നിരത്തുകളില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. സ്പോര്‍ട്സ് ബൈക്കുകളുടെ രൂപ ഭംഗിയാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പ്, വീതിയേറിയ മുന്‍ഭാഗം, വെര്‍ട്ടിക്കല്‍ എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ആള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഫ്രണ്ട് ആപ്രോണിലെ വലിയ സ്റ്റോറേജ് സ്പേസ് എന്നിവയാണ് പിസിഎക്‌സിന് നല്‍കിയ സവിശേഷതകള്‍.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 41 കിലോമീറ്ററാണ് പിസിഎക്സിന്റെ റേഞ്ച്. സ്‌കൂട്ടറില്‍ നിന്ന് പുറത്തെടുത്ത് ബാറ്ററി ചാര്‍ജ് ചെയ്യാനും സാധിക്കുന്നതാണ്. 149 സിസി സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 8,500 rmp 14.3 bhp കരുത്തും 6,500 rmp ല്‍ 13.6 nm ടോര്‍ക്കും സൃഷ്ടിക്കും.

ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്ന തീയ്യതിയോ സ്‌കൂട്ടറിന്റെ വിലയോ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

Top