സുസൂക്കിയുടെ പുതിയ മോഡല്‍ മെയ് 20ന് ഇന്ത്യന്‍ വിപണിയില്‍

ന്ത്യന്‍ വിപണിയില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ സുസുക്കി. മേയ് 20-ന് ഇന്ത്യന്‍ വിപണിയില്‍ പുതിയ മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പുതിയ വാഹനം ഏത് മോഡലാണെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. സുസുക്കി ജിക്സര്‍ 250 മോഡലായിരിക്കും പുതിയ വാഹനം എന്നാണ് സൂചന.

മസ്‌കുലാര്‍ ലുക്കിലാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നത്. ജിക്‌സര്‍ 250 യില്‍ ടെയില്‍ ലാമ്പും എല്‍ഇഡിയായിരിക്കും പുതിയ മോഡലില്‍ ഉണ്ടായിരിക്കുക. മ്യൂസിക്, മെസേജ്, കോള്‍ എന്നീ സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളും വാഹനത്തിലുണ്ടാകും.

വാഹനത്തിന് കരുത്തേകുന്നത് 250 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ്. 22-25 പിഎസ് പവറും 20 എന്‍എം ടോര്‍ക്കുമേകുന്നതായിരിക്കും ഈ എന്‍ജിന്‍. ഡ്യുവല്‍ ചാനല്‍ എബിഎസ് സുരക്ഷയോടെയാണ് ജിക്സര്‍ 250 വിപണിയിലെത്തുക. ഒന്നര ലക്ഷത്തിനുള്ളിലായിരിക്കും ജിക്സര്‍ 250യുടെ വില.

Top