Suzuki launches ACCESS 125

കൊച്ചി: സ്‌കൂട്ടര്‍ ശ്രേണിയില്‍ സുസുക്കി അവതരിപ്പിക്കുന്ന പുതിയ ആക്‌സസ് 125 വിപണിയിലെത്തി. ചുവപ്പ്, വെള്ള, നീല, കറുപ്പ്, ഗ്രേ കളര്‍ ഷെയ്ഡുകളില്‍ ലഭിക്കുന്ന ന്യൂ ആക്‌സസ് 125ന് 64,264 രൂപയാണ് കൊച്ചി ഓണ്‍റോഡ് വില.

ആക്‌സസിന്റെ മുന്‍ മോഡല്‍ രണ്ടു ലക്ഷത്തിലേറെ വില്പന ഇന്ത്യയില്‍ സ്വന്തമാക്കിയിരുന്നു. പുതിയ ആക്‌സസ് കേരള വിപണിയില്‍ ശക്തമായ സാന്നിദ്ധ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് സുസുക്കി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്രിംഗ് വൈസ് പ്രസിഡന്റ് കെന്‍ജി ഹിറോസാവ പറഞ്ഞു.

പുതിയ എസ്.ഇ.പി സാങ്കേതികവിദ്യ ന്യൂ ആക്‌സസ് 125ന് കൂടുതല്‍ ഇന്ധനക്ഷമതയും കരുത്തും നല്‍കുന്നുണ്ട്. സുസുക്കി ഈസി സ്റ്രാര്‍ട്ട് സിസ്റ്റം, ഉയര്‍ന്ന മൈലേജ്, സീറ്റിനു കീഴെ മികച്ച സ്‌റ്രോറേജ് സൗകര്യം, മികച്ച സസ്‌പെന്‍ഷന്‍ എന്നിങ്ങനെ ഒട്ടേറെ മികവുകളാല്‍ സമ്പന്നമാണ് പുതിയ ആക്‌സസ് 125.

Top