സുസുക്കിയുടെ ‘2021 ഹയബൂസ’ ഇന്ത്യന്‍ വിപണിയില്‍

സ്‌പോര്‍ട് ബൈക്കായ ‘ഹയബൂസ’യുടെ മൂന്നാം തലമുറ മോഡലായ സുസുക്കിയുടെ ‘2021 ഹയബൂസ’രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തി. ‘2021 ഹയബൂസ’യുടെ ഷോറൂം വില 16.40ലക്ഷം രൂപയാണ്. ‘ഹയബൂസ’യുടെ രണ്ടാം തലമുറ മോഡല്‍ 13.70 ലക്ഷം രൂപയ്ക്കാണ് ഇന്ത്യയില്‍ വിറ്റിരുന്നു. നിലവിലുള്ള മോഡലിനെ അപേക്ഷിച്ച് മൂന്നു ലക്ഷത്തോളം രൂപ അധിക വില നിശ്ചയിച്ചാണു സുസുക്കി ‘2021 ഹയബൂസ’ വിപണിയിലിറക്കിയത്. ‘2021 ഹയബൂസ’ യ്ക്കുള്ള ബുക്കിങ്ങുകള്‍ സുസുക്കി സ്വീകരിച്ചു തുടങ്ങി.

കൊവിഡിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വ്യവസ്ഥയില്‍ മാത്രമാണു ബൈക്ക് ബുക്ക് ചെയ്യാന്‍ അവസരം. അടുത്ത മാസത്തോടെ ബൈക്ക് ഉപയോക്താക്കള്‍ക്ക് കൈമാറുമെന്ന് കമ്പനി വ്യക്തമാക്കി. മൂന്നാം തലമുറ ‘ഹയബൂസ’ കരുത്തേകുന്നത് ബി എസ് ആറ് നിലവാരമുള്ള 1,340 സി സി, ഇന്‍ലൈന്‍ ഫോര്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ്. 190 ബി എച്ച് പിയോളം കരുത്തും 150 എന്‍ എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ സൃഷ്ടിക്കുക. ആറു സ്പീഡ് ട്രാന്‍സ്മിഷനോടെ എത്തുന്ന ബൈക്കിന് മണിക്കൂറില്‍ 290 കിലോമീറ്ററാണു സുസുക്കി വാഗ്ദാനം ചെയ്യുന്ന പരമാവധി വേഗം; ഇന്ധനക്ഷമതയാവട്ടെ ലീറ്ററിന്18.5 കിലോമീറ്ററുമാണ്.

Top