സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ സുസുക്കിയുടെ മുഖ്യ പടയാളി ജിംനി , ഉടന്‍ വിപണിയിലേക്ക്

jimny

പ്പാനിലെ സുസുക്കി പ്ലാന്റില്‍ നിന്ന് നിര്‍മാണം കഴിഞ്ഞ് ജിംനി. സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ശ്രേണിയില്‍ സുസുക്കിയുടെ മുഖ്യ പടയാളി ജിംനിയുടെ പുതിയ പതിപ്പ് ഉടന്‍ വിപണിയിലെത്തും. 2019 ജിംനി ഈ വര്‍ഷം സെപ്തംബറില്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

ഐതിഹാസിക എസ്.യു.വികളോട് കിടപിടിക്കുന്ന രൂപം അതേപടി പകര്‍ത്തിയാകും ജിംനിയുടെ എന്‍ട്രി. എസ്.യു.വികളില്‍ തലതൊട്ടപ്പന്‍മാരായ മെഴ്‌സിഡീസ് ബെന്‍സ് ജി വാഗണ്‍, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എന്നിവയുടെ ഡിസൈന്‍ ജിംനിയുടെ പല ഭാഗങ്ങളിലും ദൃശ്യമാകും. ബോക്‌സി സ്റ്റൈലിലാണ് രൂപകല്‍പ്പന.

പരമ്പരാഗത രൂപം കാത്തുസൂക്ഷിച്ച് ത്രീ ഡോറിലാണ് പുതിയ ജിംനിയും നിരത്തിലെത്തുക. ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍. 5 സ്റ്റ്‌ളാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്‌ലൈറ്റ്, റൗണ്ട് ഇന്‍ഡികേറ്റര്‍ എന്നിവ അതുപോലെ നിലനിര്‍ത്തി. ഷോര്‍ട്ട് ബോണറ്റ് ഡിഫന്‍ഡറിന് സമാനമാണ്. പിന്‍ഭാഗത്ത് നല്‍കിയ സ്‌പെയര്‍ ടയര്‍, ബംമ്പറിലെ ടെയില്‍ ലൈറ്റ് എന്നിവ ജി വാഗണിനെ ഓര്‍മ്മപ്പെടുത്തും. അകത്തളം കൂടുതല്‍ പ്രീമിയം ലുക്ക് കൈവരിച്ചു. ത്രീ സ്‌പോക്കാണ് സ്റ്റിയറിങ്ങ് വീല്‍. ട്വിന്‍ ഡയര്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്‌മെന്റ് സിസ്റ്റം എന്നിവയും വാഹനത്തിലുണ്ടാകും.

1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ്, 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിലാകും ജിംനി പുറത്തിറങ്ങുക. ഇതില്‍ 112 ബിഎച്ച്പി പവര്‍ നല്‍കുന്ന 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് എന്‍ജിന്‍ ഇന്ത്യന്‍ ജിംനിയില്‍ ഉള്‍പ്പെടുത്താനാണ് സാധ്യത. 5 സ്പീഡ് മാനുവലായിരിക്കും ട്രാന്‍സ്മിഷന്‍. ഇന്ത്യയില്‍ വില 7-11 ലക്ഷം രൂപയ്ക്കുള്ളില്‍ പ്രതീക്ഷിക്കാം.

നാല്‍പ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് പിറവിയെടുത്ത ജിംനിയുടെ നാലാം തലമുറയില്‍പ്പെട്ട 2019 ജിംനി ഇന്ത്യയിലേക്കും വണ്ടികയറുന്നുണ്ട്.

Top