കിയ സോളിനെ മറികടന്ന് ലോക അര്‍ബന്‍ കാര്‍ കിരീടം സുസുക്കി ജിമ്നിക്ക്

ന്യൂയോര്‍ക്ക് രാജ്യാന്തര ഓട്ടോ ഷോ 2019ല്‍ ഹ്യുണ്ടായി സാന്‍ട്രോ, കിയ സോള്‍ മോഡലുകളെ മറികടന്ന് പുതുതലമുറ സുസുക്കി ജിമ്നി ലോക അര്‍ബന്‍ കാര്‍ പുരസ്‌കാരം സ്വന്തമാക്കി. ഈ വര്‍ഷത്തെ ഏറ്റവും മികച്ച കാര്‍ ഡിസൈന്‍ പുരസ്‌കാരത്തിനായും സുസുക്കി ജിമ്നി മത്സരിക്കുന്നുണ്ട്.

ആഗോള വിപണിയില്‍ ലഭ്യമായ ഏറ്റവും ചെറിയ ഓഫ്‌റോഡ് എസ്യുവിയാണ് ജിമ്നി. 15,499 യൂറോ ജിമ്നി 4X4 മോഡല്‍ കുറിക്കും (ഏകദേശം 14.03 ലക്ഷം രൂപ). ഒരു എഞ്ചിന്‍ യൂണിറ്റ് മാത്രമേയുള്ളൂ സുസുക്കി ജിമ്‌നിയില്‍. 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന്‍ 102 bhp കരുത്തും 130 Nm torque ഉം പരമാവധി സൃഷ്ടിക്കും.

അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഇതേസമയം, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനലായി തിരഞ്ഞെടുക്കാന്‍ അവസരമുണ്ട്. ബോഡി ഓണ്‍ ലാഡര്‍ ഫ്രെയിം ഉപയോഗിക്കുന്ന ജിമ്‌നിയില്‍ നാലു വീല്‍ ഡ്രൈവ് സംവിധാനം സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

Top