ഇലക്ട്രിക് എസ്.യു.വി ഇസര്‍വൈവര്‍ കോണ്‍സെപ്റ്റ് മോഡലിനെ സുസുക്കി അവതരിപ്പിച്ചു

ലക്ട്രിക് എസ്.യു.വി ഇസര്‍വൈവര്‍ കോണ്‍സെപ്റ്റ് മോഡലിനെ സുസുക്കി അവതരിപ്പിച്ചു

45ാംമത് ടോക്കിയോ മോട്ടോര്‍ ഷോയിലാണ് കരുത്തുറ്റ ഇസര്‍വൈവറിനെ സുസുക്കി അവതരിപ്പിച്ചത്.

പൂര്‍ണമായും ഇലക്ട്രിക് കരുത്തിലാണ് സുസുക്കി ഇസര്‍വൈവര്‍ എത്തിയിരിക്കുന്നത്.

നൂറ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കാലം മുന്നില്‍ കണ്ടാണ് വാഹനത്തിന്റെ ഡിസൈന്‍ പൂര്‍ത്തിയാക്കിയത്.

സുസുക്കിയുടെ X90, ജിംനി, വിറ്റാര എന്നീ മോഡലുകളുടെ ഡിസൈനില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ രൂപകല്‍പന.

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ്, വലിയ വീല്‍ ആര്‍ക്ക് വ്യത്യസ്തമായ അകത്തളം എന്നിവ ഇസര്‍വൈവറിനെ തീര്‍ത്തും വ്യത്യസ്തനാക്കുകയാണ്.

ഭാരം വളരെ കുറഞ്ഞ ഈ വാഹനത്തില്‍ രണ്ടു പേര്‍ക്ക് മാത്രമാണ് യാത്ര ചെയ്യാന്‍ സാധിക്കുക.

Top