2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ സ്വിഫ്റ്റ് സ്‌പോര്‍ടിനെ സുസുക്കി അവതരിപ്പിച്ചു

സ്വിഫ്റ്റ് സ്‌പോര്‍ടിനെ 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ സുസൂക്കി അവതരിപ്പിച്ചു. 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനാണ് സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്.

ആദ്യമായാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലേക്ക് സുസൂക്കി മാറുന്നത്. 1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് പകരമായാണ് പുതിയ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍. .

5500 rpm ല്‍ 138 bhp കരുത്തും 125003500 rpm ല്‍ 230 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.4 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് മുഖേന, എഞ്ചിന്‍ കരുത്ത് ഫ്രണ്ട് വീലുകളിലേക്ക് എത്തുന്നു.

17 ഇഞ്ച് ഡയമണ്ട്കട്ട് അലോയ് വീലുകള്‍, സ്‌പോര്‍ടി ബ്ലാക് ഡിഫ്യൂസര്‍, പുറത്തേക്ക് തള്ളി നില്‍ക്കുന്ന എക്‌സ്‌ഹോസ്റ്റ് പൈപുകള്‍ എന്നിവയെല്ലാം ഫ്രാങ്ക്ഫട്ടിന്റെ എക്സ്റ്റീരിയര്‍ വിശേഷങ്ങളാണ്.

റെഡ് കോണ്‍ട്രാസ്റ്റ് സ്റ്റിച്ചിംഗോട് കൂടിയ സ്‌പോര്‍ട്‌സ് സീറ്റുകള്‍, ലെതര്‍ റാപ്പ്ഡ് ഫ്‌ളാറ്റ്‌ബോട്ടം സ്റ്റീയറിംഗ് വീല്‍, ഇന്‍സ്ട്രമെന്റ് പാനലില്‍ ഒരുങ്ങിയ റെഡ് ഡയലുകള്‍ എന്നിവയാണ് ഇന്റീരിയര്‍ വിശേഷങ്ങള്‍.

Top