സുസുക്കിയുടെ ഗ്ലോബല്‍ കാര്‍ ഇഗ്നസ് പുതിയ രൂപത്തില്‍ 2020 ല്‍ പുറത്തിറങ്ങും

2020 ന്റെ അവസാനം സുസുക്കിയുടെ ഗ്ലോബല്‍ കാറായ ഇഗ്നസ് പുതിയ രൂപത്തില്‍ എത്തുന്നു. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 2020 ന്റെ അവസാനം പുതിയ കാര്‍ വിപണിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇഗ്‌നിസിന്റെ പുതിയ പതിപ്പിന്റെ അരങ്ങേറ്റം യുറോപ്പിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതിനു ശേഷമായിരിക്കും മൈക്രോ എസ്‌യുവി ഇന്ത്യയിലെത്തുക. മുന്‍ഗ്രില്ലിലും ബോഡിയിലും കാര്യമായ മാറ്റങ്ങളുമായാണ് പുതിയ കാര്‍ എത്തുന്നത്. ഇന്റീരിയറില്‍ കാര്യമായ മാറ്റങ്ങളുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെയായിരിക്കും പുതിയ ഇഗ്‌നിസില്‍ നല്‍കുക.

Top