സുസുക്കി ഹയാബൂസ രണ്ടാം ബാച്ചിന് ഇന്ത്യയില്‍ ആവശ്യക്കാരേറെ

യാബൂസയുടെ രണ്ടാം ബാച്ചിന്റെ അവതരണത്തില്‍ കൂടുതല്‍ പ്രഖ്യാപനങ്ങളുമായി നിര്‍മാതാക്കളായ സുസുക്കി മോട്ടോര്‍ സൈക്കിള്‍. ഇന്ത്യയില്‍ പുറത്തിറങ്ങിഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഹയാബൂസയുടെ ആദ്യ ബാച്ച് വിറ്റുപോയിരുന്നു.

പിന്നീട് കമ്പനി ബുക്കിംഗ് നിര്‍ത്തിവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആവശ്യക്കാര്‍ വീണ്ടും എത്തിയതോടെ കമ്പനി ബുക്കിംഗ് പുനരാരംഭിച്ചിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗാണ് നടക്കുന്നത്.

അടുത്തിടെ ആദ്യബാച്ചിന്റെ ഡെലിവറി കമ്പനി ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം ബാച്ചിന്റെ അവതരണം സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് സുസുക്കി മോട്ടോര്‍സൈക്കിള്‍ 2021 ജൂലൈ അല്ലെങ്കില്‍ ഓഗസ്റ്റില്‍ പുതുതലമുറ ഹയാബൂസയുടെ രണ്ടാം ബാച്ചിനെ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ 16.40 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയ്ക്കാണ് മോഡലിനെ വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

 

Top