പുതിയ സുസുക്കി ഹയബൂസ ഇന്ത്യന്‍ വിപണിയില്‍ ; വില 13.74 ലക്ഷം രൂപ

സുസുക്കി ഹയബൂസയുടെ പുത്തന്‍ വകഭേദമായ 2019 സുസുക്കി ഹയബൂസ ഇന്ത്യന്‍ വിപണിയിലെത്തി. നിര്‍മ്മാതക്കളായ സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് പുത്തന്‍ ഹയബൂസയെ വിപണിയില്‍ അവതരിപ്പിച്ചത്. 13.74 ലക്ഷം രൂപയാണ് വിപണി വില. രണ്ട് നിറങ്ങളിലാണ് ഹയബൂസയെ എത്തിച്ചിരിക്കുന്നത്.

മെറ്റാലിക് ഓര്‍ട്ട് ഗ്രേയ്, ഗ്ലാസ്സ് സ്പാര്‍ക്കിള്‍ ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങള്‍. ബോഡി ഗ്രാഫിക്‌സിലും ബൂസ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. പഴയ ബൂസയില്‍ നിന്ന് വ്യത്യസ്തമായി വശങ്ങളില്‍ റിഫ്‌ലക്ടറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.

നിലവില്‍ സുസുക്കി GSX1300R എന്ന പേരിലും അറിയപ്പെടുന്ന ഹയബൂസയ്ക്ക്, 1340 സിസി ശേഷിയുള്ള നാല് സിലിണ്ടര്‍ ഇന്‍ലൈന്‍ എഞ്ചിനാണുള്ളത്. ഇതിന് 197 bhp കരുത്തും 155 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

നിലവിലെ ഹയബൂസയ്ക്ക് 2.7 സെക്കന്‍ഡില്‍ 0 മുതല്‍ 100 വേഗത്തില്‍ പായാനാകും. മണിക്കൂറില്‍ 299 കിലോമീറ്ററാണ് പരമാവധി വേഗത.

Top