ജനപ്രീയ മോഡലായ സുസുക്കിഹയാബൂസ ഫിലിപ്പീന്‍സ് വിപണിയിൽ

സുസുക്കി ഹയാബുസ ഫെബ്രുവരിയിൽ ആഗോളതലത്തിൽ അരങ്ങേറിയിരുന്നു.ഇതിഹാസ മോട്ടോര്‍സൈക്കിളിന്റെ അപ്ഡേറ്റ് ചെയ്ത മോഡല്‍ ഇതിനകം തന്നെ നിരവധി അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തിയിട്ടുണ്ട്. ഇപ്പോഴിതാ മോഡലിനെ ഫിലിപ്പീന്‍സിലും വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുകയാണ് ജാപ്പനീസ് നിര്‍മാതാക്കള്‍.

പുതിയ സുസുക്കി ഹയാബൂസ ഫിലിപ്പീന്‍സില്‍ PHP 1.088 മില്യണ്‍ (ഏകദേശം 16.63 ലക്ഷം രൂപ) വില്‍പ്പനയ്ക്ക് എത്തുന്നത്. ഇന്ന് മുതല്‍ ഷോറൂമുകളില്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

താല്‍പ്പര്യമുള്ള ഉപഭേക്താക്കള്‍ക്ക് അവരുടെ ബുക്കിംഗ് നടത്താനും കഴിയും. ഇന്ത്യയില്‍ പുതിയ സുസുക്കി ഹയാബൂസയുടെ വില 16.40 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്ക് / കാന്‍ഡി ബേണ്‍ഡ് ഗോള്‍ഡ്, മെറ്റാലിക് മാറ്റ് വാള്‍ സില്‍വര്‍  കാന്‍ഡി ഡെയറിംഗ് റെഡ്, പേള്‍ ബ്രില്യന്റ് വൈറ്റ് / മെറ്റാലിക് മാറ്റ് സ്റ്റെല്ലാര്‍ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളും ലഭിക്കുന്നു.

Top