വിപണിയില്‍ നിന്ന് വിട പറയാനൊരുങ്ങി സുസുക്കി ഹയബൂസ

വിപണിയില്‍ നിന്ന് വിട പറയാനൊരുങ്ങി സുസുക്കിയുടെ ഐതിഹാസിക ബൈക്ക് ഹയബൂസ. 2018 ഡിസംബര്‍ 31 ഓടെ ഹയബൂസ സുസൂക്കി നിരയില്‍ നിന്ന് പിന്‍വാങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സൂപ്പര്‍ബൈക്കുകളില്‍ ഒന്നാണ് സുസുക്കി ഹയബൂസ.

2006 ജനുവരി മുതല്‍ യൂറോപ്യന്‍ നാടുകളില്‍ പ്രാബല്യത്തിലുള്ള യൂറോ നിര്‍ദ്ദേശങ്ങളും സുരക്ഷാ ചട്ടങ്ങളും സുസുക്കി ഹയബൂസ പാലിക്കുന്നില്ല എന്നതാണ് പോരായ്മ.

പഴയ സ്റ്റോക്കുകള്‍ വിറ്റുതീര്‍ക്കാന്‍ അധികൃതര്‍ കമ്പനിക്ക് നല്‍കിയ രണ്ടുവര്‍ഷത്തെ സാവകാശമാണ് ഡിസംബര്‍ 31 ന് അവസാനിക്കാന്‍ പോകുന്നത്. 1999 മോഡല്‍ ഹയബൂസകള്‍ക്ക് ഇന്നും വിപണിയില്‍ പൊന്നും വിലയാണ് ഈടാക്കുന്നത്. ഹയബൂസയുടെ രണ്ടാംതലമുറയാണ് അടുത്തതായി വിപണിയില്‍ എത്തുന്നത്

Top