പുതിയ നിറങ്ങളില്‍ സുസുക്കി GSX-S750 ഇന്ത്യന്‍ വിപണിയില്‍

ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി GSX-S750 -യുടെ 2019 പതിപ്പ് പുറത്തിറക്കി. പുതിയ രണ്ട് നിറപ്പതിപ്പുകളിലാണ് GSX-S750 എത്തിയിരിക്കുന്നത്. കൂടാതെ നേരിയ മാറ്റങ്ങളും ബൈക്കില്‍ കമ്പനി വരുത്തിയിട്ടുണ്ട്. മെറ്റാലിക് മാറ്റ് ബ്ലാക്ക്, പേള്‍ ഗ്ലേസിയര്‍ വൈറ്റ് നിറപ്പതിപ്പുകളില്‍ കൂടി ബൈക്കിനെ എത്തിച്ചിരിക്കുകയാണ് കമ്പനി. ഡിസൈന്‍ ഗ്രാഫിക്സിലും കാതലായ മാറ്റം കമ്പനി വരുത്തിയിട്ടുണ്ട്. വിലയില്‍ 1,000-1,500 രൂപയെന്ന നേരിയ വര്‍ധനയാണ് 2019 GSX-S750 -യ്ക്ക് വന്നിരിക്കുന്നത്. 7,46,513 രൂപയാണ് ബൈക്കിന്റെ ആകെ വില.

മെറ്റാലിക്ക് മാറ്റ് ബ്ലാക്ക് നിറപ്പതിപ്പില്‍ ബ്ലൂ നിറത്തിലുള്ള ഫിനിഷിംഗ് ബൈക്ക് ബോഡിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേള്‍ ഗ്ലേസിയര്‍ വൈറ്റ് നിറപ്പതിപ്പിലാവട്ടെ ബ്ലാക്ക്, ബ്ലൂ നിറങ്ങളുടെ കോമ്പിനേഷനാണുള്ളത്. 500-800 സിസി ശ്രേണിയില്‍ GSX-S750 -യെ കൂടാതെ V-സ്റ്റോം 650 എന്ന മോഡലും സുസുക്കിയ്ക്കുണ്ട്.

പുതിയ നിറങ്ങളെ കൂടാതെ മറ്റ് കാര്യമായ മാറ്റങ്ങളൊന്നും തന്നെ GSX-S750 -.യില്‍ കമ്പനി വരുത്തിയിട്ടില്ല. നിലവിലുള്ള 749 സിസി നാല് സ്ട്രോക്ക് നാല് സിലിണ്ടര്‍ ലിക്വിഡ് കൂളിംഗ് DOHC എഞ്ചിന്‍ തന്നെ ബൈക്ക് തുടരും.

ഇത് 10,500 rpm -ല്‍ 112 bhp കരുത്തും 9,000 rpm -ല്‍ 81 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡാണ് ഗിയര്‍ബോക്സ്. മൂന്ന് മോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം, നിസ്സിന്‍ നിര്‍മ്മിത എബിഎസ്, ലോ RPM അസിസ്റ്റ്, പൂര്‍ണ്ണ ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രമെന്റ് പാനല്‍ എന്നിവയാണ് സുസുക്കി GSX-S750 -യിലെ പ്രധാന ഫീച്ചറുകള്‍.

Top