Suzuki GSX-250R

വരും കാത്തിരുന്ന ജാപ്പനീസ് ഇരുചക്രവാഹനനിര്‍മ്മാതാവായ സുസുക്കിയുടെ പുതിയ ക്വാട്ടര്‍ ലിറ്റര്‍ മോട്ടോര്‍സൈക്കിള്‍ ചൈനയില്‍ പുറത്തിറക്കി.

ഏറെനാളായി ഈ ബൈക്കിന്റെ ചാരപ്പടങ്ങളും മറ്റ് വിവരങ്ങളും ഇന്റര്‍നെറ്റ് വഴി പ്രചരിക്കുകയായിരുന്നു. ഒടുവില്‍ ജിഎസ്എക്‌സ്250ആര്‍ എന്നപേരില്‍ ഈ വാഹനമവതരിച്ചിരിക്കുന്നു.

ജിഎസ്എക്‌സ്ആര്‍ 1000 ബൈക്കിന് സമാനരീതിയിലുള്ള ഡിസൈന്‍ ശൈലിയിലാണ് ഈ ബൈക്കിന്റേയും നിര്‍മ്മാണം നടത്തിയിരിക്കുന്നത്.

സുസുക്കി ഇനാസുമയില്‍ ഉപയോഗിച്ചിട്ടുള്ള അതെ എന്‍ജിനാണ് ഇതിലും നല്‍കിയിരിക്കുന്നത്. 25ബിഎച്ച്പിയും 23.4എന്‍എം ടോര്‍ക്കുമുള്ള 248സിസി ട്വിന്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ ബൈക്കിന്റെ കരുത്ത്.

6 സ്പീഡ് ഗിയര്‍ബോക്‌സാണ് ഈ ക്വാട്ടര്‍ ലിറ്റര്‍ എന്‍ജിനില്‍ ഉപയോഗിച്ചിട്ടുള്ളത്. സ്ലിപ്പര്‍ ക്ലച്ച്, എല്‍ഇഡി ഹെഡ്‌ലൈറ്റ് എന്നിവ ഇല്ലാത്തത് ഈ ബൈക്കിലെ ഒരു അഭാവമായി കണക്കാക്കാം.

2085എംഎം നീളവും 740എംഎം നീളം വീതിയും 790എംഎം നീളവുമാണ് ഈ ബൈക്കിനുള്ളത്.

ബ്രേക്കിനെ കുറിച്ച് പറയുകയാണെങ്കില്‍ മുന്നില്‍ 290എംഎം ഡിസ്‌ക് ട്വിന്‍ പിസ്റ്റണ്‍ കാലിപറും പിന്നില്‍ 240എംഎം ഡിസ്‌കുമാണ് നല്‍കിയിരിക്കുന്നത്.

15 ലിറ്റര്‍ ഇന്ധനശേഷിയുള്ള ഈ ബൈക്കിന് 178 കിലോഗ്രാമാണ് ഭാരം. ഭാരമേറിയതുകൊണ്ടുതന്നെ വേഗതയിലും കുറവ് സംഭവിക്കാം.

സുരക്ഷയ്ക്കായി എബിഎസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏതാണ്ട് 3 ലക്ഷം രൂപയാണ് ഈ ബൈക്കിന്റെ വില.

ചൈനയില്‍ പുറത്തിറക്കിയെങ്കിലും ഇന്ത്യയിലേക്കുള്ള വരവിനെ കുറിച്ചൊന്നും കമ്പനിയൊന്നും വ്യകതമാക്കിയിട്ടില്ല. മാത്രമല്ല ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ സ്‌പോര്‍ട്‌സ് സെഗ്മെന്റില്‍ മാറ്റുരയ്ക്കാന്‍ ഈ ബൈക്കിന് കഴിയുമോ എന്നതും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

Top