Suzuki Gixxer 250cc India Launch

ഇന്ത്യന്‍ നിരത്തുകളിലുള്ള മികച്ച 150 സിസി ബൈക്കുകളിലൊന്നാണ് ജിക്‌സര്‍ 150.

പുറത്തിറങ്ങിയ നാള്‍ മുതല്‍ ആളുകളുടപ്രിയ ബൈക്കായി മാറിയ ജിക്‌സറിന്റെ 250 സിസി പുറത്തിറങ്ങുന്നു എന്നാണ് ഓണ്‍ലൈനില്‍ നിന്നുള്ള വാര്‍ത്തകള്‍. ജിക്‌സര്‍ 150 ലഭിച്ച മികച്ച പ്രതികരണമാണ് 250 സിസി ബൈക്കിനെ പുറത്തിറക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നതെന്നാണ് കരുതുന്നത്.

സുസുക്കിയുടെ ജിഎസ്എക്‌സ്1000 എന്ന സൂപ്പര്‍ബൈക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ജിക്‌സര്‍ 250 യുടെ ഡിസൈന്‍ എന്നാണ് അറിയുന്നത്.

മഹീന്ദ്ര മോജോ, ഹോണ്ട സിബിആര്‍ 250, കാവസാക്കി നിഞ്ച തുടങ്ങിയ ബൈക്കുകളുമായിട്ടായിരിക്കും സുസുക്കി ജിക്‌സര്‍ 250 മത്സരിക്കുക.

Top