suzuki gixxer 250

സുസുക്കി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ഏറെ പുതുമകളോടെ ജിക്‌സറിനെ അവതരിപ്പിക്കുന്നു. ഇന്ത്യന്‍ വിപണിയില്‍ പിടിച്ച് നില്‍ക്കാന്‍ ഏറെ പണിപ്പെടുമ്പോഴാണ് ജിക്‌സര്‍ 150 സിസി മോഡലിനെ ഇറക്കുന്നത്.

ഇതോടുകൂടി ഈ സെഗ്മെന്റിലൊരു ചലനം സൃഷ്ടിക്കാന്‍ ജിക്‌സറിന് കഴിഞ്ഞു.

ഈ മോഡലിനെ ആധാരപ്പെടുത്തിയായിരുന്നു ഫുള്ളി ഫെയേര്‍ഡ് ജിക്‌സര്‍ എസ്എഫിന്റെ പിറവി.എസ്എഫ് ലോഞ്ച് ചെയ്തതോടുകൂടി ജിക്‌സറിന്റെ 250സിസി ഇറക്കാന്‍ പോകുന്നുവെന്നുള്ള ഊഹാപോഹങ്ങള്‍ നിലനിന്നിരുന്നു.

ഇപ്പോഴത് യാഥാര്‍ത്ഥ്യമായിരിക്കുന്നു, ജിക്‌സറിനെ പുത്തന്‍ വേഷപകര്‍ച്ചയില്‍ അവതരിപ്പിക്കുന്നു സുസുക്കി.

സവിശേഷത

ജിഎസ്എക്‌സ് ആര്‍ 1000ല്‍ നിന്നുള്ള ഡിസൈന്‍ കടമെടുത്താണ് ജിക്‌സര്‍ 250യ്ക്ക് രൂപംനല്‍കിയിരിക്കുന്നത്.

മുന്നിലെ ഫെയറിംഗും ഹെഡ്‌ലൈറ്റും ജിഎസ്എക്‌സ് ആര്‍ 1000നെ അനുസ്മരിപ്പിക്കും വിധമാണ്. എന്നാല്‍ സൈഡ് പ്രൊഫൈല്‍ തികച്ചും ജിക്‌സര്‍ എസ്എഫിന് സാമ്യമുണ്ട്.

14.6ബിഎച്ച്പിയും 14എന്‍എം ടോര്‍ക്കും നല്‍കുന്ന 155സിസി സിങ്കിള്‍ സിലിണ്ടര്‍ എന്‍ജിനുള്ള ജിക്‌സര്‍, ജിക്‌സര്‍ എസ്എഫ് എന്നീ മോഡലുകളാണ് നിലവില്‍ വിപണിയില്‍ ഉള്ളത്.

ജിക്‌സര്‍ 250സിസിയില്‍ ലിക്വിഡ് കൂളിംഗ് സിസ്റ്റമുള്ള താരതമ്യേന വലിയ എന്‍ജിനാണ് നല്‍കിയിട്ടുള്ളത്.

24 മുതല്‍ 28വരെ ബിഎച്ച്പിയുള്ള എന്‍ജിനില്‍ 6സ്പീഡ് ഗിയര്‍ബോക്‌സാണ് ഉള്ളത്. ഇതുകൂടാതെ എബിഎസ് അടക്കമുള്ള ഡിസ്‌ക് ബ്രേക്കുകളാണ് ഇരുഭാഗത്തായി ഘടിപ്പിച്ചിട്ടുള്ളത്.

മുന്‍വശത്തെ ഫെയറിംഗും, വലിയ ടാങ്കും, ഇരട്ട എക്‌സോസ്റ്റും, സ്പ്ലിറ്റ് സീറ്റും ബൈക്കിന് ഒരു അഗ്രസീവ് ലുക്ക് പകരുന്നു.

സസ്‌പെന്‍ഷന്‍ സംബന്ധിച്ച കാര്യങ്ങള്‍ നിര്‍വഹിക്കുന്നത് മുന്‍വശത്തായി നല്‍കിയിട്ടുള്ള ടെലിസ്‌കോപിക് ഫോര്‍ക്കും പിന്നിലെ മോണോഷോക്കുമാണ്.

ഹോണ്ട സിബിആര്‍250ആര്‍, മഹീന്ദ്ര മോജോ എന്നിവരാണ് ജിക്‌സറിന് എതിരാളികള്‍

Top