Suzuki Gixxer 250 to be launched in India in March 2016

ഇന്ത്യന്‍ ഓട്ടോ എക്‌സ്‌പോയില്‍ സുസൂക്കിയുടെ ജിക്‌സര്‍ 250 മോഡല്‍ അവതരിപ്പിക്കപ്പെടുമെന്ന് ഉറപ്പായി. നിരവധി വിപണികളില്‍ ഈ ക്വര്‍ട്ടര്‍ ലിറ്റര്‍ പതിപ്പ് വില്‍പനയിലുണ്ട്. ഒരു 250സിസി സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ഘടിപ്പിച്ചാണ് വാഹനം വിപണി പിടിക്കുക.

ഹോണ്ട സിബിആര്‍250ആര്‍, ഹ്യോസംങ് ജിഡി250ആര്‍, ബെനെല്ലി ടിഎന്‍ടി25 എന്നീ മോഡലുകളാണ് സുസൂക്കിക്ക് ഈ സെഗ്മെന്റില്‍ എതിരാളികളായിട്ടുള്ളത്. നിലവില്‍ വിപണിയിലുള്ള ജിക്‌സര്‍ 150 മോഡല്‍ ഇന്ത്യയില്‍ വിജയം കൈവരിച്ചു കഴിഞ്ഞു. ഈ ബ്രാന്‍ഡ് മൂല്യത്തെ ഉപയോഗപ്പെടുത്തുകയാണ് ക്വാര്‍ട്ടര്‍ ലിറ്റര്‍ ജിക്‌സറിന്റെ ഉദ്ദേശ്യം.

നേക്കഡ്, ഫെയേഡ് പതിപ്പുകളുണ്ടായിരിക്കും പുതിയ വാഹനത്തിന് എന്നുറപ്പാണ്. ഇന്ത്യയില്‍ ഫെയേഡ് ബൈക്കുകള്‍ക്ക് വലിയ ഡിമാന്‍ഡുണ്ട്. ആദ്യം വിപണി പിടിക്കുക നേക്കഡ് മോഡലായിരിക്കും.

Top