സുസുക്കി ജിക്‌സര്‍ 250 ജൂണില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

ടുത്തവര്‍ഷം ജൂണില്‍ പുതിയ സുസുക്കി ജിക്‌സര്‍ 250 ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തും. നിലവില്‍ പ്രാരംഭ ബൈക്ക് ശ്രേണിയില്‍ ഉയര്‍ന്ന എഞ്ചിന്‍ ശേഷിയുള്ള മോഡല്‍ സുസുക്കിയ്ക്കില്ല. പുതിയ ജിക്‌സര്‍ 250 ഈ പരാതി പരിഹരിക്കും. ഏകദേശം ഒന്നര ലക്ഷം രൂപ വിലനിലവാരം വരാന്‍ പോകുന്ന ജിക്‌സര്‍ 250 യ്ക്ക് കരുതുന്നതില്‍ തെറ്റില്ല.

മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്‌സോര്‍ബറുമാകും സസ്‌പെന്‍ഷന്‍ നിറവേറ്റുക. ജിക്‌സര്‍ 250 യുടെ ഇരുടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍ ഒരുങ്ങും. ഇരട്ട ചാനല്‍ എബിഎസ് അടിസ്ഥാന ഫീച്ചറുകളുടെ പട്ടികയില്‍പ്പെടുമോ എന്ന കാര്യം സംശയമാണ്.

14.6 bhp കരുത്തും 14 Nm torque ഉം സൃഷ്ടിക്കാന്‍ കഴിവുള്ള 155 സിസി എഞ്ചിനാണ് നിലവിലെ ജിക്‌സറുകളില്‍ തുടിക്കുന്നത്. എന്തായാലും വില നിയന്ത്രിച്ചു നിര്‍ത്തുന്നതിന് വേണ്ടി ലിക്വിഡ് കൂളിംഗ് സംവിധാനമുള്ള 250 സിസി ഒറ്റ സിലിണ്ടര്‍ എഞ്ചിനാകും പുതിയ ജിക്‌സര്‍ 250 യ്ക്ക് കമ്ബനി നല്‍കുക.

22 മുതല്‍ 25 bhp വരെ കരുത്തുത്പാദനം എഞ്ചിന്‍ അവകാശപ്പെടും. ആറു സ്പീഡായിരിക്കും ഗിയര്‍ബോക്‌സ്. രാജ്യാന്തര വിപണിയില്‍ കമ്ബനി അവതരിപ്പിക്കുന്ന GSX250R സൂപ്പര്‍സ്‌പോര്‍ട്‌സ് ബൈക്കില്‍ ഇരട്ട സിലിണ്ടറുള്ള എഞ്ചിനാണ് ഇടംപിടിക്കുന്നത്.

Top