വില്‍പ്പനയ്ക്ക് വരാനിരിക്കെ സുസുക്കി ജിക്സര്‍ SF 250യുടെ ആദ്യ ചിത്രം പുറത്ത്

പുതിയ സുസുക്കി ജിക്സര്‍ SF 250 -യുടെ ആദ്യ ചിത്രം പുറത്തായി. മെയ് 20 -ന് മോഡല്‍ ഔദ്യോഗികമായി വില്‍പ്പനയ്ക്ക് വരാനിരിക്കെയാണ് ബൈക്കിന്റെ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലീക്കായത്. വിപണിയില്‍ 1.30 ലക്ഷം മുതല്‍ 1.40 ലക്ഷം രൂപ വരെ ബൈക്കിന് വില പ്രതീക്ഷിക്കാം.

ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, മോണോഷോക്ക് സസ്പെന്‍ഷന്‍, അലോയ് വീലുകള്‍, ട്യൂബ്ലെസ് ടയറുകള്‍, ഡിസ്‌ക്ക് ബ്രേക്കുകള്‍, ഇരട്ട ചാനല്‍ എബിഎസ് എന്നിവ ബൈക്കിലെ പൊതു വിശേഷങ്ങളാണ്.

250 സിസി നാലു സ്ട്രോക്ക് ഒറ്റ സിലിണ്ടര്‍ എഞ്ചിനാണ് പുതിയ ജിക്സര്‍ 250 -യില്‍. എയര്‍, ഓയില്‍ കൂളിങ് സംവിധാനങ്ങളുടെ പിന്തുണ എഞ്ചിന് നല്‍കിയിട്ടുണ്ട്. എഞ്ചിന്‍ 9,000 rpm 26 bhp കരുത്തും 7,500 rpm -ല്‍ 22.6 Nm torque -മാണ് പരമാവധി സൃഷ്ടിക്കുക. ആറു സ്പീഡ് ഗിയര്‍ബോക്സ് ബൈക്കില്‍ തുടരും.

ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തിയാണ് എഞ്ചിന്‍ പ്രവര്‍ത്തിക്കുക. ഇടത്തരം, താഴ്ന്ന ആര്‍പിഎമ്മുകളില്‍ കൂടുതല്‍ മികവുറ്റ ടോര്‍ഖ് ലഭ്യമാക്കാന്‍ എഞ്ചിന് കഴിയും. 161 കിലോ ഭാരം ജിക്സര്‍ 250 -യ്ക്കുണ്ട്.

Top