നവീകരിച്ച സുസുക്കി ജിക്സര്‍ SF 150യെ വിപണിയില്‍ അവതരിപ്പിച്ചു

വീകരിച്ച സുസുക്കി ജിക്സര്‍ SF 150 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങി. പുതിയ ജിക്സര്‍ 250 -യ്ക്ക് ഒപ്പം പുത്തന്‍ ജിക്സര്‍ SF 150 മോഡലിനെയും സുസുക്കി അവതരിപ്പിച്ചു. ബൈക്കിന് വില 1.09 ലക്ഷം രൂപ.

ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാര്‍, ക്രോം തിളക്കമുള്ള ഇരട്ട ബാരല്‍ എക്സ്ഹോസ്റ്റ്, വിഭജിച്ച സീറ്റുകള്‍, പുത്തന്‍ ഗ്രാഫിക്സ് എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് സുസുക്കി ജിക്സര്‍ SF 150യുടെ വരവ്. ബൈക്കിന്റെ പിന്നഴകിലും പരിഷ്‌കാരങ്ങള്‍ കമ്പനി വരുത്തിയിട്ടുണ്ട്. ഇതേസമയം, ജിക്സര്‍ SF 150 -യുടെ എഞ്ചിന്‍ വിഭാഗത്തില്‍ കൈകടത്താന്‍ കമ്പനി തയ്യാറായിട്ടില്ല.

എയര്‍ കൂളിങ് ശേഷിയുള്ള 155 സിസി എഞ്ചിന്‍ മോഡലില്‍ തുടരുന്നു. 8,000 rpm -ല്‍ 13.9 bhp കരുത്തും 6,000 rpm -ല്‍ 14 Nm torque ഉം എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. പഴയ മോഡലിനെ അപേക്ഷിച്ച് പുതിയ ജിക്സര്‍ SF 150 -യ്ക്ക് കരുത്തുത്പാദനം കുറഞ്ഞെന്നതും ശ്രദ്ധേയം. 14.6 bhp കരുത്തുണ്ട് മുന്‍ പതിപ്പിന്. അഞ്ചു സ്പീഡാണ് ബൈക്കിലെ ഗിയര്‍ബോക്സ്. 146 കിലോയാണ് ഇപ്പോള്‍ ജിക്സര്‍ SF 150 -യ്ക്ക് ആകെ ഭാരം.

Top