മാരുതിയുടെ ക്രോസ്ഓവര്‍ മോഡല്‍ എസ്‌ക്രോസിന് പിന്നാലെ ഹൈബ്രിഡ് കാര്‍ വരുന്നു

ഡംബര കാറുകളില്‍ മാത്രം നല്‍കിയിട്ടുള്ള ഏതാനും ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി മാരുതിയുടെ ക്രോസ്ഓവര്‍ മോഡല്‍ എസ്‌ക്രോസ് കുറച്ച് നാളുകള്‍ക്ക് മുന്‍പ് പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ഇതിന് പിന്നാലെ ഹൈബ്രിഡ് കാര്‍ പുറത്തിറക്കാനൊരുങ്ങുകയാണ് ഈ വാഹനം.

എസ്‌ക്രോസ് നിരത്തിലെത്തിച്ചതിന് ശേഷം വിറ്റാര ബ്രെസയുടെയും ഹൈബ്രിഡ് നിരത്തിലെത്തിക്കാനുള്ള ആലോചനകള്‍ നടക്കുന്നുണ്ടെന്നും ചെറു കാറുകളില്‍ ഉടന്‍ ഹൈബ്രിഡ് സംവിധാനം പരീക്ഷിക്കില്ലെന്നും കമ്പനി അറിയിച്ചു.

എസ്. ക്രോസ്സിന്റെ രൂപശൈലി നോല്‍കിയാല്‍ ഈ വിഭാഗത്തിലെ മറ്റു വാഹങ്ങളേക്കാള്‍ വ്യത്യസ്തമായ രൂപമാണ് ഇതിന് നല്‍കിയിരിക്കുന്നത്. എസ്.യു.വി. സെഡാന്‍, ഹാച്ച്ബാക്ക് എന്നിങ്ങനെ മൂന്ന് വഹനങ്ങളുടെ ഒരു സമ്മിശ്രിത രൂപഭാവങ്ങളാണ് എസ്. ക്രോസ്സിനുള്ളത്.

രണ്ട് ഇലക്ട്രിക് കാറുകള്‍ക്കളാണ് വരാനിരിക്കുന്നത്. 12 വോള്‍ട്ട് ശേഷിയുള്ള ചെറിയ കാറും 48 വോള്‍ട്ട് ശേഷിയുള്ള വലിയ വാഹനവുമായിരിക്കും പ്രാഥമിക ഘട്ടത്തില്‍ മരുതി നിരത്തിലെത്തിക്കുന്ന ഇലക്ട്രിക് കാറുകള്‍.

Top