സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125ന്റെ വില പുറത്ത് ; ജൂലായ് 19 -ന് വിപണിയില്‍ എത്തും

സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 ന്റെ വില പുറത്ത് വിട്ടു. പുതിയ സ്‌കൂട്ടറി 69,671 രൂപ വിലയില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് ഇന്ത്യയില്‍ വില്‍പനയ്ക്കെത്തുമെന്ന് റിപ്പോര്‍ട്ട് (എക്സ്ഷോറൂം മുംബൈ). 80,000 രൂപ ഓണ്‍റോഡ് വില ബര്‍ഗ്മാന്‍ സ്ട്രീറ്റിന് പ്രതീക്ഷിക്കാം. ജൂലായ് 19 -ന് സുസുക്കി ബര്‍ഗ്മാന്‍ സ്ട്രീറ്റ് വിപണിയില്‍ പുറത്തിറങ്ങും.

സ്‌പോര്‍ടി രൂപകല്‍പനയും പ്രീമിയം ഫീച്ചറുകളുമാണ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 നെ വിപണിയില്‍ വേറിട്ടു നിര്‍ത്തുന്നത്. ഇന്ത്യയിലെ ആദ്യ മാക്‌സി സ്‌കൂട്ടറെന്ന വിശേഷണവും വരവില്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 കൈയ്യടക്കും. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മുന്നിലെ ഡിസ്‌ക് ബ്രേക്ക്, ആഞ്ഞുനില്‍ക്കുന്ന ഫൂട്ട്‌റെസ്റ്റ് എന്നിവയും സ്‌കൂട്ടറിന്റെ പ്രത്യേകതകളാണ്. ബോഡിയില്‍ നിന്നും രൂപപ്പെടുന്ന വിന്‍ഡ്‌സ്‌ക്രീനാണ് സ്‌കൂട്ടറില്‍.

മള്‍ട്ടി ഫംങ്ഷന്‍ കീ സ്ലോട്ട്, അണ്ടര്‍ സീറ്റ് സ്റ്റോറേജ്, 12V ചാര്‍ജ്ജിംഗ് സോക്കറ്റ്, യുഎസ്ബി പോര്‍ട്ട് എന്നിവ ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 സ്‌കൂട്ടറില്‍ ഉള്‍പ്പെടുത്തും. 2,055 mm നീളവും 740 mm വീതിയും 1,355 mm ഉയരവും സ്‌കൂട്ടറിനുണ്ട്. വീല്‍ബേസ് 1,465 mm. 130 mm ഗ്രൗണ്ട് ക്ലിയറന്‍സ് ബര്‍ഗ്മാന്‍ സ്ട്രീറ്റ് 125 കാഴ്ചവെക്കും. ഭാരം 159 കിലോ; ഇന്ധനശേഷി 10.5 ലിറ്റര്‍. ഒരുക്കം 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനില്‍.

ആക്‌സസിന്റെ എഞ്ചിന്‍ ബര്‍ഗ്മാന്‍ സ്ട്രീറ്റില്‍ തുടിക്കും. 124.3 സിസി ഒറ്റ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എഞ്ചിന് 8.5 bhp കരുത്തും 10.2 Nm torque ഉം പരമാവധി സൃഷ്ടിക്കും. അതേസമയം മോഡലിന്റെ കരുത്തുത്പാദനം വ്യത്യാസപ്പെടുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Top