സുസുക്കിയുടെ ആള്‍ട്ടോ ഹാച്ച്ബാക്ക്; ഒക്ടോബറില്‍ വിപണിയിലെത്തിക്കുമെന്ന് കമ്പനി

വിപണിയിലെത്താനൊരുങ്ങി സുസുക്കിയുടെ പുത്തന്‍ ആള്‍ട്ടോ ഹാച്ച്ബാക്ക്. 2019 ഒക്ടോബറില്‍ മോഡല്‍ പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മള്‍ട്ടിപ്പിള്‍ എന്‍ജിന്‍ ട്യൂണില്‍ 660 സിസി എന്‍ജിനാണ് ഈ ആള്‍ട്ടോയിലുള്ളത്. ഇതേ എന്‍ജിന്‍ നിലനിര്‍ത്തിയായിരിക്കും പുതിയ ആള്‍ട്ടോ നിര്‍മ്മിച്ചിരിക്കുന്നതെന്നും പ്രത്യേകതയാണ്.

ക്രാഷ് ടെസ്റ്റ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ രാജ്യത്ത് കര്‍ശനമാക്കുന്ന സാഹചര്യത്തില്‍ മാറ്റത്തോടെ പുതിയ ആള്‍ട്ടോ പുറത്തിറങ്ങുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഐക്കണിക് മോഡലായ ആള്‍ട്ടോയുടെ നാല്‍പതാം വാര്‍ഷികത്തിലാണ് പുതിയ മോഡല്‍ പുറത്തിറങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.

Top