Suzuki Access 125

ത്സവക്കാലത്തോടനുബന്ധിച്ചുള്ള വില്‍പ്പനയ്ക്കായി അക്‌സെസ് 125 സ്‌കൂട്ടറിന്റെ സ്‌പെഷ്യല്‍ പതിപ്പുമായി എത്തിയിരിക്കുകയാണ് സുസുക്കി മോട്ടോര്‍സൈക്കിള്‍സ്.

ഏറെ ആകര്‍ഷകമായ ഡിസൈനില്‍ റെട്രോ ലുക്കോടുകൂടിയാണ് പ്രത്യേക പതിപ്പിനെ അവതരിപ്പിച്ചിരിക്കുന്നത്.

ദില്ലി എക്‌സ്‌ഷോറൂം 55,589 എന്ന പ്രാരംഭവിലയ്ക്കാണ് അക്‌സെസ് 125 ലഭ്യമാവുക. ഡിസ്‌ക് ബ്രേക്ക്, ഡ്രം ബ്രേക്ക് ഉള്‍പ്പെടുത്തിയിട്ടുള്ള രണ്ട് എഡിഷനുകളെയാണ് ഇറക്കിയിട്ടുള്ളത്.

ക്രോം റിയര്‍ വ്യൂ മിറര്‍, റെക്‌ട്രോ ലുക്ക് പകരാന്‍ മെറൂണ്‍ നിറത്തിലുള്ള സീറ്റ്, തവിട്ടു നിറത്തിലുള്ള ഇന്നര്‍ ലെഗ് ഷീല്‍ഡ്, വെളുത്ത നിറത്തിലുള്ള ബോഡി എന്നിവയാണ് അക്‌സെസ് 125 സ്‌കൂട്ടറിന്റെ പുത്തന്‍ എഡിഷന്റെ പ്രത്യേകതകള്‍.

അനലോഗ് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സെല്‍ഫ് സ്റ്റാര്‍ട്ട്, സ്റ്റോറേജ്, വണ്‍പ്രെസ് ലോക്ക് സിസ്റ്റം, മൊബൈല്‍ ചാര്‍ജിംഗ് പോയിന്റ് എന്നീ സവിശേഷതകള്‍ അതെപടി നിലനിര്‍ത്തിയിട്ടുണ്ട്.

അതുപോലെ എന്‍ജിനില്‍ മാറ്റമൊന്നുമില്ലാതെയാണ് സ്‌പെഷ്യല്‍ എഡിഷനെ ഇറക്കിയിരിക്കുന്നത്. അക്‌സെസ് 125 സ്‌കൂട്ടറിന്റെ 124സിസി സിങ്കിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് ഈ എഡിഷനും കരുത്തേകുന്നത്.

8.58ബിഎച്ച്പിയും 10.2എന്‍എം ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്. അതിശയിപ്പിക്കുന്ന തരത്തില്‍ ലിറ്ററിന് 64കിലോമീറ്റര്‍ മൈലേജ് വാഗ്ദാനം ചെയ്യുന്നുവെന്നാണ് ഈ സ്‌കൂട്ടറിന്റെ മറ്റൊരു പ്രത്യേകത.

മുന്നില്‍ ടെലിസ്‌കോപിക് സസ്‌പെന്‍ഷന്‍, ഡിസ്‌ക് ബ്രേക്ക് എന്നിവയാണ് നല്‍കിയിട്ടുള്ളത്. കൂടാതെ ഡ്യുവല്‍ ഡ്രം ബ്രേക്കുകളും ഓപ്ഷണലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സ്‌ക്കൂട്ടര്‍ സെഗ്മെന്റില്‍ ഹോണ്ട ആക്ടീവ 125, വെസ്പ വിഎക്‌സ് എന്നിവയാണ് സുസുക്കി അക്‌സെസിന് മുഖ്യ എതിരാളികളായി നിലകൊള്ളുന്നത്.

Top