സുസുക്കി ആക്സസ് 125 SE സ്‌പെഷ്യല്‍ എഡിഷന്‍ വിപണിയില്‍ ; വില 61,788 രൂപ

ക്സസിന്റെ സ്പെഷ്യല്‍ എഡിഷന്‍ SE പതിപ്പ് സുസുക്കി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. 61,788 രൂപയാണ് പുതിയ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ എക്സ്-ഷോറൂം വില. പുതിയ മെറ്റാലിക്ക് മാറ്റ് ബോര്‍ഡെയോക്ക്സ് നിറത്തിനു പുറമേ മെറ്റാലിക്ക് മാറ്റ് ബ്ലാക്ക്, മെറ്റാലിക്ക് സോണിക്ക് സില്‍വര്‍, പേള്‍ മിറാജ് വൈറ്റ് എന്നീ നിരങ്ങളിലും വാഹനം ലഭ്യമാണ്.

വട്ടാകൃതിയിലുള്ള ക്രോം മിററുകള്‍, ക്രോം പ്ലേറ്റഡ് ഫിനിഷ് ലുക്ക്, പരിഷ്‌കരിച്ച ബോഡി വര്‍ക്ക്, കറുത്ത നിറത്തിലുള്ള അലോയി വീലുകള്‍, ബീജ് നിറത്തിലുള്ള ലെതര്‍ സീറ്റുകള്‍ എന്നിവയും സ്പെഷ്യല്‍ എഡിഷന് നിര്‍മ്മാതാക്കള്‍ നല്‍കിയിട്ടുണ്ട്.

മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി DC സോക്കറ്റ് അടിസ്ഥാനമായി വാഹനത്തില്‍ വരുന്നുണ്ട്, അതോടൊപ്പം വലുപ്പമേറിയ സീറ്റുകള്‍, കൂടുതല്‍ മികച്ച റൈഡിങ് അനുഭവം നല്‍കുന്നതിനായി വിപുലീകരിച്ച ഡാഷ്ബോര്‍ഡ്, ഡിജിറ്റല്‍ മീറ്റര്‍, സീറ്റിനടിയില്‍ വലിയ സ്റ്റോറേജ് സ്പെയിസ്, സ്‌റ്റൈലിഷ് AHO ഹെഡ്ലാമ്പുകള്‍ എന്നിവയാണ് വാഹനത്തിന്റെ മറ്റ് ഫീച്ചറുകള്‍.

സ്പെഷ്യല്‍ എഡിഷന്‍ വാഹനത്തില്‍ 124 സിസി എയര്‍ കൂള്‍ഡ് സിംഗിള്‍ സിലണ്ടര്‍ എഞ്ചിനാണ് വരുന്നത്. 7000 rpm -ല്‍ 8.7 bhp കരുത്തും 5000 rpm -ല്‍ 10.2 Nm torque ഉം സൃഷ്ടിക്കാന്‍ ഈ എഞ്ചിന് കഴിയും. സുസുക്കി ഇക്കോ പെര്‍ഫോമന്‍സ് ടെക്ക്നോളജി.

Top