പൂര്‍ണ്ണ ടാങ്കില്‍ കൂടുതല്‍ ദൂരമോടാന്‍ കഴിയുന്ന പത്തുലക്ഷത്തിന്റെ എസ്യുവികള്‍

suv

ന്ധനക്ഷമതയും ഇന്ധനശേഷിയും ആശ്രയിച്ചാണ് എസ്യുവികളുടെ ദൂരപരിധി കണക്കുകൂട്ടുന്നത്. പൂര്‍ണ്ണ ടാങ്കില്‍ കൂടുതല്‍ ദൂരമോടാന്‍ കഴിയുന്ന പത്തുലക്ഷത്തിന്റെ എസ്യുവികള്‍ പരിചയപ്പെടാം.

നിസാന്‍ ടെറാനോ

50 ലിറ്ററാണ് നിസാന്‍ ടെറാനോയുടെ ഇന്ധനശേഷി. മൈലേജ് 19 കിലോമീറ്ററാണ്. ഈ രണ്ടുഘടകങ്ങള്‍ മുന്‍നിര്‍ത്തി 995 കിലോമീറ്റര്‍ ദൂരം പൂര്‍ണ്ണ ടാങ്കില്‍ പിന്നിടാന്‍ ടെറാനോയ്ക്ക് കഴിയും. 9.99 ലക്ഷം രൂപ മുതലാണ് എസ്യുവിയുടെ വില.

റെനോ ഡസ്റ്റര്‍

50 ലിറ്റര്‍ ഇന്ധനശേഷിയുടെയും 19 കിലോമീറ്റര്‍ മൈലേജിന്റെയും പിന്‍ബലത്തില്‍ 995 കിലോമീറ്റര്‍ ദൂരം ഫുള്‍ ടാങ്കില്‍ ഓടാന്‍ റെനോ ഡസ്റ്ററിന് കഴിയും. 7.95 ലക്ഷം രൂപ മുതലാണ് മോഡലിന് വില ആരംഭിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ തുടിക്കുന്ന ഡസ്റ്റര്‍ മോഡലുകളില്‍ എഎംടി, നാലു വീല്‍ ഡ്രൈവ് സംവിധാനങ്ങള്‍ ഓപ്ഷനലായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹോണ്ട WR-V

ഹോണ്ട WR-V – 1020 കിലോമീറ്റര്‍ ഇന്ധനശേഷി 40 ലിറ്ററാണെങ്കിലും 25.5 കിലോമീറ്റര്‍ മൈലേജിന്റെ പിന്തുണയില്‍ 1020 കിലോമീറ്റര്‍ ദൂരമോടാന്‍ ഹോണ്ട WR-V -യ്ക്ക് കഴിയും. 7.75 ലക്ഷം രൂപ വിലയില്‍ തുടങ്ങും WR-V മോഡല്‍ നിര. ഹോണ്ട ജാസിന്റെ അടിത്തറയില്‍ നിന്നും പുറത്തുവരുന്ന WR-V -യ്ക്ക് പരുക്കന്‍ രൂപഭാവമാണ് ഹോണ്ട കല്‍പിക്കുന്നത്.

മഹീന്ദ്ര TUV300

ഇന്ധനശേഷി 60 ലിറ്റര്‍. മൈലേജ് 18.5 കിലോമീറ്ററും. 1110 കിലോമീറ്റര്‍ ദൂരം ഫുള്‍ ടാങ്കില്‍ പിന്നിടാന്‍ മഹീന്ദ്ര TUV300 -യ്ക്ക് കഴിയും. ബോക്സി ഘടനയുള്ള TUV300 -യെ ലാഡര്‍ ഫ്രെയിം ഷാസിയിലാണ് കമ്പനി നിര്‍മ്മിക്കുന്നത്. 6.90 ലക്ഷം രൂപ മുതലാണ് മഹീന്ദ്ര TUV300 -യ്ക്ക് വില.

Top