സുവേന്ദു അധികാരിയുടെ വിജയം; മമതയുടെ ഹര്‍ജി പരിഗണിക്കുന്നത് 24ലേക്ക് മാറ്റി

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ വിജയം ചോദ്യം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് 24ലേക്കു മാറ്റി. കല്‍ക്കട്ട ഹൈക്കോടതി ഇന്ന് വാദം കേള്‍ക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറ്റി വെയ്ക്കുകയായിരുന്നു.

മത ബാനര്‍ജിയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ അടുത്ത സുഹൃത്തായ അഭിഭാഷകന്‍ സഞ്ജയ് ബസു ആണ് ഹര്‍ജി നല്‍കിയത്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

 

Top