സുവേന്ദു അധികാരിയുടെ പിതാവ് ബിജെപിയില്‍ ചേര്‍ന്നു

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മുന്‍ വിശ്വസ്തനും മന്ത്രിയുമായിരുന്ന സുവേന്ദു അധികാരിയുടെ പിതാവ് ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നു. മിഡ്നാപ്പൂരില്‍ അമിത് ഷാ പങ്കെടുത്ത റാലിയില്‍ വെച്ചാണ് 79കാരനായ ശിശിര്‍ അധികാരി ബിജെപിയില്‍ ചേര്‍ന്നത്.

നേരത്തെ സുവേന്ദു മമതയുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ശിശിര്‍ ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

 

Top