സുവേന്ദു അധികാരി ബിജെപിയിലേക്ക്

കൊൽക്കത്ത : മമത സര്‍ക്കാരില്‍ നിന്നും മന്ത്രി സ്ഥാനം രാജിവെച്ച സുവേന്ദു അധികാരി ഈ ആഴ്ച ബിജെപിയില്‍ ചേര്‍ന്നേക്കും എന്ന് റിപ്പോർട്ടുകൾ. തൃണമൂൽ കോൺഗ്രസ് നേതൃത്വവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് നവംബർ 27നാണ് സുവേന്ദു അധികാരി സംസ്ഥാന ഗതാഗത-ജലവിഭവവകുപ്പ് മന്ത്രിസ്ഥാനം രാജിവെച്ചത്. ഇതിനിടെ സുവേന്ദു സ്വന്തം നിലക്ക് റാലികൾ നടത്തുകയും അനുയായികളെ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

തൃണമൂലിന്റെ കൊടിയോ ബാനറുകളോ റാലികളിൽ ഉപയോഗിച്ചിരുന്നില്ല.ഈ ആഴ്ച അമിത് ഷാ ബംഗാളിൽ സന്ദർശനത്തിനെത്തുന്ന അവസരത്തിലാവും സുവേന്ദു അധികാരിയുടെ ഔദ്യോഗിക ബിജെപി പ്രവേശം. പാർട്ടിയിൽ ചേരുന്നതിന് മുൻപ് സുവേന്ദു ഡൽഹിയിലെത്തി ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Top