നന്ദിഗ്രാമില്‍ സുവേന്ദു അധികാരി മുന്നില്‍

കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്നില്‍. എതിരാളി സുവേന്ദു അധികാരിക്ക് മുന്നിലാണ് മമതയുടെ കാലിടറുന്നത്. ആദ്യഘട്ടം വോട്ടെണ്ണി തുടങ്ങിയപ്പോള്‍ 1497 വോട്ടിനാണ് മമത പിന്നിലായത്. ബംഗാളില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമാണ്.

200 മണ്ഡലങ്ങളിലെ സൂചനകള്‍ പുറത്തുവരുമ്പോള്‍ ഇരു പാര്‍ട്ടികളും വലിയ വ്യത്യാസമില്ല. 117 സീറ്റുകളില്‍ തൃണമൂലും ബാക്കിയിടങ്ങളില്‍ ബിജെപിയുമാണ് ലീഡ് ചെയ്യുന്നത്.

 

Top