സുവീരന്റെ പുതിയ ചിത്രം ‘മഴയത്ത്’ മെയ് 11ന് റിലീസ് ചെയ്യും

sveeran

പര്‍ണ ഗോപിനാഥ്, നികേഷ് റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ദേശീയ അവാര്‍ഡ് ജേതാവ് സുവീരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മഴയത്ത് 11ന് റിലീസ് ചെയ്യും. സസ്‌പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്‌പെല്‍ ബൗണ്ട് ഫിലിംസാണ്. തമിഴ് നടനും പുതുമുഖതാരവുമായ നികേഷിന്റെ ആദ്യ മലയാള ചിത്രമാണ് ‘മഴയത്ത്’.

ബാലതാരം നന്ദന വര്‍മ്മ, മനോജ് കെ ജയന്‍, ശാന്തി കൃഷ്ണ, നന്ദു, രശ്മി ബോബന്‍, സന്തോഷ് കീഴാറ്റൂര്‍, സുനില്‍ സുഗത എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം.

Top