മോഹന്‍ലാല്‍ ആരാധകനായി ഇന്നസെന്റ് ; ‘സുവര്‍ണപുരുഷന്റ ‘ ഫസ്റ്റ്‍ലുക്ക് പുറത്തെത്തി

രിടവേളയ്ക്കുശേഷം ഇന്നസെന്റ് നായകനാവുന്ന ചിത്രമാണ് ‘സുവര്‍ണപുരുഷന്‍’ .

ചിത്രത്തിന്റെ ഫസ്റ്റ്‍ലുക്ക് പോസ്റ്റർ പുറത്തെത്തി.

ഇന്നസെന്റ് തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ഫസ്റ്റ്‍ ലുക്ക് പങ്ക് വെച്ചത്.

നവാഗതനായ സുനില്‍ പുവേലി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ നടന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനായാണ് ഇന്നസെന്റ് എത്തുന്നത്.

തിയേറ്റര്‍ ഓപ്പറേറ്റര്‍ റപ്പായി എന്ന മുഴുനീള കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് രവി, മനു, സുനില്‍ സുഖദ, കലിംഗ ശശി, ഇടവേള ബാബു, ബിജുക്കുട്ടന്‍, കോട്ടയം പ്രദീപ്, സതീശ് മേനോന്‍, രാജേഷ് തംബുരു, ജയേഷ്, യഹിയ ഖാദര്‍, ലെന, അഞ്ജലി അമീര്‍, ദീപ്തി കല്യാണി, അശ്വതി, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ജീസ് ലാസറും ലിറ്റി ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം.

Top