എസ് യു വി എംജി ഹെക്ടര്‍ കണ്ട് മനം മയങ്ങി നവ്യ നായരും

ന്ത്യയിലെ വാഹന പ്രേമികളെ അമ്പരപ്പിലാഴ്ത്തിയാണ് ഇന്റര്‍നെറ്റ് എ.സ്.യു വി എംജി ഹെക്ടര്‍ അവതരിച്ചത്. മറ്റെല്ലാ വാഹനങ്ങളെയും കടത്തിവെട്ടിയാണ് എംജി ഹെക്ടര്‍ വാഹനപ്രേമികളുടെ മനം കവര്‍ന്നത്.

എംജി ഹെക്ടര്‍ കണ്ട് മനം മയങ്ങിയവരുടെ കൂട്ടത്തിലാണ് നടി നവ്യ നായരും. തന്റെ സഹോദരന്‍ അചഛനും അമ്മയ്ക്കും നല്‍കിയ സമ്മാനമാണിതെന്നും മികച്ച കാറാണ് ഹെക്ടറെന്നുമാണ് നവ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ജൂണ്‍ അവസാനമാണ് എംജി ഹെക്ടറിനെ പുറത്തിറക്കിയത്. 21000 ബുക്കിങ് ഒരു മാസത്തിനുള്ളില്‍ ലഭിച്ചതിനെ തുടര്‍ന്ന് താല്‍ക്കാലികമായി ബുക്കിങ് നിര്‍ത്തിവെച്ചിരിക്കുകയാണ് കമ്പനി. കുറഞ്ഞ വിലയും പ്രീമിയം സെഗ്മെന്റുകളില്‍ പോലും ഇല്ലാത്ത ഫീച്ചറുകളുമാണ് ഹെക്ടറിന്റെ വന്‍ജനപ്രീതിക്കു പിന്നില്‍.

Top